പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ മതം പ്രശ്‌നമായി; കുഞ്ഞുണ്ടാവുമ്പോൾ ഇടേണ്ട പേര് മുൻപ് തന്നെ തീരുമാനിച്ചതാണ്, തുറന്ന് പറഞ്ഞ് ശിഖയും ഫൈസലും

18077

മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ ഗായികയാണ് ശിഖാ പ്രഭാകർ. സംഗീത സംവിധായകനായ ഫൈസൽ റാസിയെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. മഹാരാജാസ് കോളേജിലെ പ്രണയകഥകളിൽ പ്രശസ്തമാണ് ഗായികയായ ശിഖയുടെതും ഫൈസലിന്റെയും. ഇരുവരും കോളേജ് പഠനകാലത്താണ് പ്രണയത്തിലായത്. റാഗിംഗ് ചെയ്യൽ പതിവായിരുന്ന കോളേജിൽ മാറി നിന്ന ഫൈസലിനെ ശിഖയുടെ ശ്രദ്ധയിൽ പെടുകയും പിന്നീട് വിവാഹത്തിലെത്തുകയുമായിരുന്നു.

അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം 2019 ൽ ആണ് ഇരുവരും വിവാഹിതരായത്.കാളിദാസ് ജയറാം നായകനായി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം പൂമരത്തിലെ ഹിറ്റ് ഗാനം ഞാനും ഞാനുമെൻറാളും എന്ന ഗാനത്തിന് സംഗീതം നൽകി ആലപിച്ചത് ഫൈസൽ റാസിയാണ്.

Advertisements

പൂമരത്തിലെ ആ സൂപ്പർഹിറ്റ് ഗാനത്തിലൂടെ ഫൈസൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതേ സമയം മഹാരാജാസ് കോളേജിൽ വച്ച് തുടങ്ങിയ പ്രണയം, വിവാഹത്തിലേക്ക് കടന്നത് ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ ആയിരുന്നു. ഇരുമതത്തിൽ പെട്ടവരായതിനാൽ തന്നെ പ്രണയം പറഞ്ഞപ്പോൾ വീട്ടിൽ നിന്നും എതിർപ്പുകളായിരുന്നു ആദ്യമുണ്ടായിരുന്നത് എങ്കിലും പിന്നീട് ഇവരുടെ ആഗ്രഹം നടത്തിക്കൊടുക്കുകയായിരുന്നു.

ALSO READ- ‘എന്റെ മകൾ ഇപ്പോ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് 32 വയസായേനെ! ലക്ഷ്മിയുടെ നഷ്ടപ്പെട്ട വേദന പട്ടടയിൽ വെച്ച് കഴിഞ്ഞാൽ ആ ചാരത്തിന് പോലും ഉണ്ടാവും’; കണ്ണുനിറഞ്ഞ് സുരേഷ് ഗോപി

വിവാഹശേഷമുള്ള വിശേഷങ്ങളെല്ലാം ശിഖ സോഷ്യൽമീഡിയയിലൂടെയായി പങ്കിടാറുണ്ട്. ഇപ്പോഴിതാ താരദമ്പതിമാരുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തിരിക്കുകയാണ് ശിഖയും ഫൈസലും. മഹാരാജാസിൽ വെച്ചായിരുന്നു ഞങ്ങളാദ്യം കണ്ടതെന്ന് ശിഖ പറയുന്നു.

പഠനകാലത്ത് ഫൈസലിന്റെ ജൂനിയറായിരുന്നു ശിഖ. മഹാരാജാസിലെ മുല്ലപ്പന്തലിന് അരികെ വെച്ചായിരുന്നു കണ്ടത്. കൈയ്യിൽ ഗിറ്റാറുമുണ്ടായിരുന്നു. കൂളിങ് ഗ്ലാസും വെക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പെൺകുട്ടികൾ കൂടുതൽ ശ്രദ്ധിക്കും, അതാണ് ഗിറ്റാർ കൊണ്ടുനടന്നതെന്നായിരുന്നു ഫൈസലിന്റെ മറുപടി. ഗിറ്റാറായിരുന്നില്ല എന്നെ ആകർഷിച്ചത്. കൂട്ടത്തിലെല്ലാവരും എന്നെ റാഗ് ചെയ്തിരുന്നു. പുള്ളി റാഗ് ചെയ്തിരുന്നില്ല. അവർ പാട്ടുപാടിക്കുകയായിരുന്നുവെന്നും ശിഖ പറയുന്നു.

ALSO READ- അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബനെ മാത്രമാണ് പരിഗണിച്ചത്, കൃഷ്ണയെ അല്ല! ഹരികൃഷ്ണൻസിലേക്ക് കൃഷ്ണയെ വിളിച്ചെങ്കിലും അത് വേണ്ടി വന്നില്ലെന്ന് സംവിധായകൻ ഫാസിൽ

റിയാലിറ്റി ഷോയിൽ മുൻപ് പാടിയ പാട്ടായിരുന്നു ശിഖ പാടിക്കൊടുത്തത്. മ്യൂസിക് ഡിപ്പാർട്ട്മെന്റായതുകൊണ്ടു തന്നെ മനപ്പൂർവ്വം പാടിച്ചതാണ് ആ പാട്ടെന്നായിരുന്നു ഫൈസൽ ഇതിനോട് പ്രതികരിക്കുന്നത്. ഹ്യൂമർ സെൻസ് ഭയങ്കര ഇഷ്ടമാണെനിക്ക്. ഞാനെന്തെങ്കിലും പറയുമ്പോൾ കൈയ്യീന്ന് പോവും. അതാർക്കെങ്കിലും കത്തിയോ എന്ന് നോക്കിയിരുന്നു. അപ്പോൾ പുള്ളിക്ക് മനസിലായിരുന്നു. ആൾക്ക് കൈയ്യീന്ന് പോവുമ്പോൾ എനിക്കും മനസിലാവുമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ കട്ട ഫ്രണ്ട്സായെന്നും ഇരുവരും വെളിപ്പെടുത്തി.

ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. ശിഖയ്ക്ക് എന്നെ ഇഷ്ടമാണെന്ന് അറിയാമായിരുന്നു. ഇതേക്കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ വീട്ടുകാർക്ക് ഷോക്കായിരുന്നു. രണ്ട് മതവിഭാഗങ്ങളിലുള്ളവരാണല്ലോ, അങ്ങനെ കുറച്ച് പ്രശ്നമൊക്കെ ഉണ്ടായിരുന്നു. പൂമരത്തിന് ശേഷമായിരുന്നു അക്കാര്യം പറഞ്ഞത്. നിലാവെന്നാണ് ശിഖയും ഫൈസലും മകൾക്ക് പേരിട്ടത്. കുഞ്ഞ് ജനിക്കുന്നതിന് മുൻപ് തന്നെ ഈ പേരിടണമെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു എന്നാണ് ഇരുവരും വെളിപ്പെടുത്തുന്നത്.

അതേസമയം, ഫൈസൽ പ്രണയം പറഞ്ഞില്ലായിരുന്നുവെങ്കിൽ സൗഹൃദമായി തന്നെ ബന്ധം അവശേഷിച്ചേനെ. അച്ഛനേയും അമ്മയേയും വിഷമിപ്പിച്ചുകൊണ്ട് ഒരു തീരുമാനമെടുക്കാൻ പറ്റില്ലായിരുന്നു. അവളൊരിക്കലും അതേക്കുറിച്ച് പറയില്ലെന്ന് അറിയാമായിരുന്നെന്നും മതം പ്രശ്നമായിരുന്നു എന്നും ഫൈസൽ പറയുന്നു.

എന്നാൽ, എനിക്കിത് വിട്ടുകളയാൻ തോന്നിയില്ല. അങ്ങനെയാണ് ഞാൻ പ്രണയം പറഞ്ഞതും അത് വിവാഹത്തിലേക്ക് എത്തിയതെന്നും ഫൈസൽ മുൻപൊരു അഭിമുഖത്തിൽ പറയുന്നു.

Advertisement