കല്യാണി കിരണിന്റേത് ആവില്ലേയെന്നോർത്ത് ഉറക്കം പോയ ആരാധകർക്കിനി സുഖമായി ഉറങ്ങാം ; പ്രണയം പൂത്തുലഞ്ഞ് സീരിയലുകൾ

100

ഒരു നായകനും നായികയും മുറപ്പെണ്ണോ മുറച്ചെറുക്കനോ ആയി ഒരു നെഗറ്റീവ് ക്യാരക്ടറും, ഇതാണ് മലയാള സീരിയലുകളിലെ പ്രധാന ചേരുവ. നായകന്റെ/ നായികയുടെ പ്രണയത്തിന് തടസം നിന്ന് സ്നേഹം പിടിച്ചുവാങ്ങാനും വെടക്കാക്കി തനിക്കാക്കാനും നോക്കുന്ന വില്ലൻ അല്ലെങ്കിൽ വില്ലത്തി, മിക്ക സീരിയലുകളും സഞ്ചരിക്കുന്നത് ഇതേപോലെയാണ്.

ഏഷ്യാനെറ്റിലെ പ്രധാന പരമ്പരകളിലൊന്നായ മൗനരാഗവും ഇതേമട്ടിലാണ് പോവുന്നത്. കിരൺ എന്ന ബിസിനസുകാരൻ കല്യാണിയെന്ന ഊമപ്പെണ്ണുമായി പ്രണയത്തിലാവുന്നു. പരിചയപ്പെട്ട മാസങ്ങൾ കഴിഞ്ഞാണ് കല്യാണിക്ക് സംസാരശേഷിയില്ലെന്ന് കിരൺ മനസിലാക്കിയത്. അതുപിന്നെ അങ്ങനെയല്ലേ വരൂ, എപ്പിസോഡ് നീട്ടാൻ എന്തെങ്കിലും രഹസ്യങ്ങൾ നിർബന്ധമല്ലേ..

Advertisements

ALSO READ

ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്, പക്ഷേ അതൊന്നും വർക്കായില്ല; ഭാര്യയുമായി പിരിഞ്ഞ് താമസം, ഒരു മകനുള്ളത് പത്താം ക്ലാസ്സിൽ; ആദ്യമായി തന്റെ കുടുംബത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

കിരണിനെ സ്വന്തമാക്കാനും സ്നേഹം പിടിച്ചുപറ്റാനും ശ്രമിക്കുന്ന സരയു എന്ന മുറപ്പെണ്ണ്. കല്യാണിക്ക് കൊടുത്ത പണികളെല്ലാം തന്നെ ഏറ്റുവാങ്ങിയിട്ടും പ്രതികാരദാഹിയാണ് സരയു. സരയു ജയിലായിരുന്ന സമയത്തായിരുന്നു കിരണും കല്യാണിയും ഒന്നിച്ചത്. അവസാനനിമിഷത്തിലെ കിടിലൻ ട്വിസ്റ്റോടെയാണ് കല്യാണിയെ വിവാഹം ചെയ്യുന്നത് കിരൺ ആണെന്ന് വേണ്ടപ്പെട്ടവർ പോലും അറിയുന്നത്. ഒന്നുരണ്ടാഴ്ചയെടുത്തായിരുന്നു ആ വിവാഹം. അത് പിന്നെ നീട്ടാൻ കിട്ടുന്ന അവസരം പരമാവധി ഉപയോഗിക്കുന്നതല്ലേ അതിന്റെ ശരി. കല്യാണി കിരണിന്റേത് ആവില്ലേയെന്നോർത്ത് ഉറക്കം വരെ പോയെന്ന് പറഞ്ഞ ആരാധകരുമുണ്ട്.

കല്യാണം കഴിഞ്ഞപ്പോൾ ആദ്യരാത്രി മുടക്കാനായിരുന്നു സരയുവിന്റെ ശ്രമം. സരയുവിന്റെ അമ്മ ശാരി പാലിൽ സോപ്പുപൊടി പ്രയോഗം നടത്തിയെങ്കിലും അതേറ്റില്ല, എന്ന് മാത്രവുമല്ല സരയുവിന് തന്നെയായിരുന്നു പണികിട്ടിയതും ആശുപത്രിയിൽ കഴിയേണ്ടി വന്നതും. അതോടെ കിരണും കല്യാണിയും ആദ്യരാത്രി സമാധാനത്തോടെ ആഘോഷമാക്കുകയും ചെയ്തു. പ്രേക്ഷകർ അക്ഷമയോടെ കാത്തിരുന്ന കിരൺ-കല്യാണി റൊമാൻസ് വിജയകരമായി മുന്നേറുകയാണ്. കല്യാണിക്കെതിരെ കുരുട്ട് പണിയുമായി സരയു ഉണ്ടെങ്കിലും എറിയുന്നതെല്ലാം തന്നിലേക്ക് തന്നെ തിരിച്ചെത്തുകയാണ്.

ALSO READ

വർഷങ്ങൾക്ക് മുമ്പ് മഞ്ജുവിന്റെ സിനിമയിൽ ഒരു ജൂനിയർ ആർടിസ്റ്റെങ്കിലും ആവാൻ വേണ്ടി ഞാൻ നടന്നതാണ്, ഒരു ദിവസം ദൂരെനിന്ന് കാണാൻ ഭാഗ്യം കിട്ടി : ഈ സിനിമ എന്നെ സംബന്ധിച്ച് സ്വപ്നതുല്യം : ജയസൂര്യ

മൗനാരഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ശിവാഞ്ജലി റൊമാൻസ്. അവിചാരിതമായാണ് ശിവന് അഞ്ജലിയെ വിവാഹം ചെയ്യേണ്ടി വന്നത് മുറപ്പെണ്ണായിരുന്നുവെങ്കിലും കാണുമ്പോഴെല്ലാം പോരടിച്ചിരുന്നവരാണ് ശിവനും അഞ്ജലിയും. തുടക്കത്തിലൊന്നും അമ്പിനും വില്ലിനും അടുക്കാത്ത ഇരുവരും ഇപ്പോൾ റൊമാന്റിക് ട്രാക്കിലെത്തി നിൽക്കുകയാണ്.

അടുത്തിടെയായിരുന്നു ഇവരുടെ യഥാർത്ഥ സമാഗമം. ശിവാഞ്ജലി റൊമാൻസിനായി അക്ഷമയോടെ കാത്തിരുന്നവരെ ശരിക്കും തൃപ്തിപ്പെടുത്തിയ എപ്പിസോഡായിരുന്നു കഴിഞ്ഞുപോയത്. അപ്പുവിനെപ്പോലെ അഞ്ജു ഗർഭിണിയാണെന്ന് കേൾക്കാനായി കാത്തിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. അധികം വൈകാതെ തന്നെ ആ രംഗം കാണാനാവുമെന്ന പ്രതീക്ഷയിലാണ് സാന്ത്വനം ആരാധകർ.

 

 

Advertisement