മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് അപ്പാനി ശരത്ത്. അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ശരത്ത് കുമാർ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലെ പുതുമുഖ താരങ്ങളിൽ ഒരാൾ ശരത്തായിരുന്നു.
വില്ലൻ വേഷത്തിലൂടെ മികച്ച പ്രകടനം കാഴ്്ച വെച്ച താരം പിന്നീട് അപ്പാനി എന്ന പേരിൽ തന്നെയാണ് അറിയപ്പെട്ടിരുന്നത്. ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയാണ് നടൻ വിവാഹം കഴിക്കുന്നത്. ഏറെ കാലം നീണ്ട പ്രണയത്തിനൊടുവിലാണ് രേഷ്മ നടന്റെ ജീവിതത്തിലേക്ക് എത്തുന്നതും.
ALSO READ
തുടക്കത്തിൽ രേഷ്മയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്നും വിവാഹത്തിന് എതിർപ്പ് ഉണ്ടായിരുന്നതായി താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ പ്രണയം തുടങ്ങിയ നാളിൽ തന്നെ ഇക്കാര്യം വീട്ടിൽ പറഞ്ഞിരുന്നുവെന്നാണ് രേഷ്മ പറയുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് പ്രണയകാലത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ അപ്പാനി ശരത്തും ഭാര്യ രേഷ്മയും മനസ് തുറന്നത്.
‘സിനിമയിൽ വരുന്നതിന് മുൻപേ ശരത്തേട്ടനെ തനിക്ക് അറിയാമെന്നാണ് രേഷ്മ പറയുന്നത്. ദിവസവും ഞങ്ങൾ കാണാറുണ്ടായിരുന്നു. പെട്ടെന്നാണ് ഏട്ടൻ സിനിമയിലേക്ക് എത്തുന്നത്. അതോടെ ആഴ്ചകളും മാസങ്ങൾക്കും ശേഷമേ കാണാൻ പറ്റുമായിരുന്നുള്ളു. എനിക്ക് ഏട്ടനെ ഇഷ്ടമായ ഉടൻ തന്നെ വീട്ടിൽ പപ്പയോട് കാര്യം പറഞ്ഞിരുന്നു. ഇങ്ങനെ ഒരാളെ ഇഷ്ടമാണ്, കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു. ആലോചിക്കാം, ഇപ്പോൾ നിന്റെ കാര്യം നോക്ക് എന്നാണ് അച്ഛൻ പറഞ്ഞത്.
പിന്നെ ക്ലാസൊക്കെ കഴിഞ്ഞപ്പോഴാണ് വിവാഹം നടന്നേക്കില്ലെന്ന് തോന്നുന്നത്. കുറച്ച് കുടുംബപ്രശ്നങ്ങൾ വന്നതോടെ ആ റൂട്ട് തന്നെ മാറി. ചേട്ടന്റെ വീട്ടുകാരെ വിളിക്കുമായിരുന്നു. അവരെ കൈയ്യിലെടുത്ത് വെച്ചിരുന്നു. അവർക്ക് കുഴപ്പമില്ലായിരുന്നു. അങ്ങനെ വേഗം തന്നെ കല്യാണം കഴിച്ചു. ഇപ്പോൾ രണ്ട് മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ്. തിരുവന്തപുരത്ത് നിന്നും എറണാകുളത്തേക്ക് വന്നു. അച്ഛനും അമ്മയും വീട്ടുകാരുമെല്ലാം ഞങ്ങളുടെ കൂടെ വന്ന് തമാസിക്കാറുണ്ടെന്നും താരദമ്പതിമാർ പറയുന്നുണ്ട്.
ആരാണ് ആദ്യം ഐ ലവ് യു എന്ന് പറഞ്ഞതെന്ന് ചോദിച്ചാൽ അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നാണ് താരങ്ങൾ പറയുന്നത്. കോളേജിൽ പഠിക്കുമ്പോൾ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നെ രണ്ടാൾക്കും പരസ്പരം ഇഷ്ടമാണെന്ന് അറിയാം. ആദ്യം പറഞ്ഞത് താനാണെന്ന് രേഷ്മ സൂചിപ്പിച്ചു.
ALSO READ
ക്യാംപസ് പ്രോഗ്രാമിന്റെ സമയത്താണ് ചേട്ടനെ വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. എന്നിട്ട് ‘ചേട്ടാ എനിക്ക് ചേട്ടനോട് ഒരു അട്രാക്ഷൻ തോന്നുന്നു’ എന്ന് പറഞ്ഞു. അത്രയേ പറഞ്ഞുള്ളു എന്നാണ് രേഷ്മ പറയുന്നത്.