മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ ഒരിക്കലും ആഡംബരം ഒന്നുമില്ലാതെ ഒരു സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഇത്രയും വലിയ താരത്തിന്റെ മകൻ ആയിട്ടും നാടൻ ഭാഷയിൽ പറഞ്ഞാൽ ഇട്ടുമൂടാൻ സ്വത്തുണ്ടായിട്ടും അതിന്റെയൊന്നും ശീതളിമയിൽ മഞ്ഞളിക്കാതെ വെറും സിംപിൾ ആയാണ് പ്രണവിന്റെ ലൈഫ്സ്റ്റൈൽ.
ബാലതാരമായി സിനിമയിൽ എത്തി ഇപ്പോൾ നായികനായി അഭിനയിച്ച മൂന്നും ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആക്കിയിട്ടും അദ്ദേഹത്തിന്റെ ലളിത ജീവിതശൈളിക്കും എളിമയ്ക്കും ഒരു മാറ്റവും വന്നിട്ടില്ല. ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹൻലാലും.
സിനിമകൾക്കപ്പുറം പ്രണവിന്റെ വ്യക്തിജീവിതത്തിലെ സ്വഭാവങ്ങളാണ് ആരാധകരെ ഏറെ ആകർഷിക്കുന്നത്. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിന്റെ മകൻ ആണെങ്കിലും പ്രണവിന് താരപരിവേഷവും ഇല്ലെന്നതും പ്രണവിന്റെ മാത്രം പ്രത്യേകതയാണ്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. പ്രണവ് അവസാനം അഭിനയിച്ച ചിത്രം ഹൃദയം പേര്കഷക ഹൃദയം കീഴടക്കി വൻവിജയമാണ് സ്വന്തമാക്കിയത്.
ALSO READ- മേഘ്ന ആയതുകൊണ്ടാണ് ആ സീൻ ചെയ്തത്; ഞാൻ ആണെങ്കിൽ ചെയ്യില്ല: വെളിപ്പെടുത്തി ശാലു കുര്യൻ
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രണവിന്റെ നായികയായി കല്യാണി പ്രിയദർശൻ എത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു. ലോക്ഡൗണിന് ശേഷം തീയേറ്റർ തുറന്നപ്പോൾ പ്രേക്ഷകരെ കൂട്ടത്തോടെ തിയേറ്ററിലെത്തിച്ച ചിത്രമായിരുന്നു ‘ഹൃദയം’.
അതേസമയം, ഈ സിനിമയിലെ വിജയം ആവർത്തിക്കാൻ വിനീത് ശ്രീനിവാസനും പ്രണവും വീണ്ടും ഒന്നിക്കുകയാണ് എന്നാം് പുതിയ വാർത്തകൾ. വിനീതിന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും നായകനാകുന്നത് പ്രണവ് ആയിരിക്കുമെന്നുമാണ് സിനിമാലോകത്തു നിന്നും കേൾക്കുന്ന റിപ്പോർട്ട്.
ഈ വർഷം രണ്ടാം പാദത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരമെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഹൃദയത്തിന്റെ കലാ സംവിധായകൻ പ്രശാന്ത് അമരവിള പങ്കുവെച്ച ഒരു ചിത്രത്തിൽ പ്രണവും കല്യാണിയും ഹൃദയത്തിന് ശേഷം ഒന്നിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളും എത്തിയിരുന്നു.
ഇതിനിടെ, പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഈ വർഷം ഉണ്ടാകുമെന്നാണ് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം കഴിഞ്ഞ മാസം അറിയിച്ചത്. പ്രണവ് ടൂർ ഒക്കെ കഴിഞ്ഞ് എത്തിയെന്നും കഥകൾ കേൾക്കാൻ ഇരിക്കുമെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശാഖ് പറഞ്ഞിരുന്നു.
എന്നാൽ ഏത് സിനിമയാകും നടൻ ആദ്യം ചെയ്യുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രണവിനൊപ്പം വീണ്ടുമൊരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് വിനീത് ശ്രീനിവാസനും ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.