അവന്റെ ലഗേജൊന്നും വേറെ ആരെയും എടുക്കാൻ സമ്മതിക്കില്ല, ആൾക്കാർ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളൊക്കെ പെറുക്കിയെടുത്ത് അവിടം വൃത്തിയാക്കുന്ന പ്രണവിനെയും ഞാൻ കണ്ടിട്ടുണ്ട്: വിനീത് ശ്രീനിവാസൻ

92

സിനിമയിൽ അഭിനയിക്കും മുമ്പ് തന്നെ പ്രണവിന്റ സിമ്പിൾ ആയുള്ള ജീവിത രീതി ആളുകൾക്കിടയിൽ സംസാര വിഷമായിരുന്നു. ആളുകൾക്ക് ഒരു പ്രത്യേക ഇഷ്ടവും താരത്തിനോട് ഉണ്ടായിരുന്നു. താരകുടുംബത്തിൽ ജനിച്ചതിന്റെ ജാഡകളോ ആഡംബരങ്ങളോ ഇല്ലാതെ സിംപിളായി യാത്രകളും പുസ്തകങ്ങളുമൊക്കെയായി നടക്കുന്ന പ്രണവിന്റെ ലാളിത്യം തന്നെയാണ് അതിന് കാരണം.

കേരളത്തിന് പുറത്ത് പല സ്ഥലത്തും ഒരു സാധാരണക്കാരനെ പോലെ നടക്കുന്ന പ്രണവിന്റെ വീഡിയോകളൊക്കെ മുമ്പ് വൈറലായിട്ടുണ്ട്. കഴിഞ്ഞ ജനുവരി 21 ന് റിലീസ് ചെയ്ത പ്രണവിന്റെ പുതിയ ചിത്രം ഹൃദയം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് ശേഷം ഒരു അഭിമുഖങ്ങളിലും പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നില്ല. പക്ഷേ അഭിമുഖം കൊടുത്ത താരങ്ങൾക്കെല്ലാം പ്രണവിനെ പറ്റിയായിരുന്നു പറയാനുണ്ടായിരുന്നത്.

Advertisements

ALSO READ

മരിയ മാർഗരറ്റ് എങ്ങിനെ മീനാക്ഷിയായി ? നടിയുടെ ചിത്രങ്ങൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറൽ ; താരം ഇപ്പോൾ എവിടെയാണെന്ന് അന്വേഷിച്ച് ആരാധകരും

പ്രണവ് ഒരു സിമ്പിളായിട്ടുള്ള മനുഷ്യനാണെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ. ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടങ്ങളിൽ നിന്ന് വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുകയും നല്ല വായനയുള്ളതുകൊണ്ട് തന്നെ ജീവിതത്തെ മറ്റൊരുതലത്തിൽ കാണുന്ന ഒരാളാണ് പ്രണവെന്നും വിനീത് പറഞ്ഞു.

‘സിനിമയിൽ അഭിനയിക്കുന്ന ഒരാളല്ല പ്രണവെങ്കിൽ അവൻ നമ്മുടെ അടുത്തുവന്ന് നിന്നാൽപോലും നമ്മൾ ശ്രദ്ധിക്കില്ല. കാരണം, ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ പെരുമാറുകയോ അങ്ങനെ ജീവിക്കുകയോ ഒന്നും ചെയ്യുന്ന ആളല്ല.

ഭയങ്കര സിംപിളായിട്ടുള്ള മനുഷ്യനാണ്. ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടങ്ങളിൽനിന്ന് വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുകയും നല്ല വായനയുള്ളതുകൊണ്ടുതന്നെ ജീവിതത്തെ മറ്റൊരുതലത്തിൽ കാണുകയും ഒക്കെ ചെയ്യുന്ന ഒരാളായിട്ടാണ് എനിക്കുതോന്നിയത്,’ വിനീത് പറഞ്ഞു.

‘ഒന്നും വെട്ടിപ്പിടിക്കണം എന്ന രീതിയിലുള്ള ആഗ്രഹമൊന്നുമില്ലാത്ത ഒരാൾ. ലളിതമായി ജീവിക്കുക, അങ്ങനെത്തന്നെ മുന്നോട്ടുപോകുക എന്നതാണ് അയാളുടെ രീതിയെന്ന് തോന്നിയിട്ടുണ്ട്. അതുപോലെ, ചെറിയകാര്യങ്ങൾപോലും ശ്രദ്ധിക്കുന്ന ഒരാളാണ്.

ALSO READ

വിവാദങ്ങൾക്ക് ഇടിയിലും തകർപ്പൻ ബിസിനസ് നടത്തി മേപ്പടിയാൻ; ഉണ്ണുമുകുന്ദന് മാത്രം ലഭിച്ച ലാഭം 4 കോടി

ഉദാഹരണത്തിന് നമ്മൾ ഒരു മലയുടെ മുകളിൽ ഷൂട്ട് കഴിഞ്ഞ് വരുമ്പോൾ അവിടെ ആൾക്കാർ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളൊക്കെ പെറുക്കിയെടുത്ത് അവിടം വൃത്തിയാക്കുന്ന പ്രണവിനെ ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ അവന്റെ ലഗേജൊന്നും വേറെ ആരെയും എടുക്കാൻ സമ്മതിക്കില്ല. അങ്ങനെയൊക്കെ കുറെ പ്രത്യേകതകളുണ്ട് കക്ഷിക്ക്,’ വിനീത് കൂട്ടിച്ചേർത്തു.

ബാലതാരമായുള്ള അരങ്ങേറ്റത്തിന് ശേഷം 2018 ൽ ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്ത് വന്ന ആദിയിലൂടയൊണ് പ്രണവ് സിനിമയിലേക്ക് വീണ്ടും എത്തിയത്. 2019ൽ അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് രണ്ടാമത്തെ ചിത്രമായി.

2021 ൽ പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ പ്രണവിന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ നാലാമത്തെ ചിത്രമായ ഹൃദയം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. അച്ഛൻ പേരിലല്ലാതെ തന്നെ മലയാള സിനിമയിൽ പ്രണവ് തന്റേതായ ഒരിടം കണ്ടെത്തി കഴിഞ്ഞു.

 

Advertisement