സിനിമയിൽ ആ സീൻ കണ്ടിരുന്നപ്പോൾ, എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണ് എന്നെനിക്ക് ഒരിക്കൽക്കൂടി ബോധ്യമായി! ; മരയ്ക്കാർ സിനിമയിലെ ആ രംഗത്തെ കുറിച്ച് സുചിത്ര മോഹൻലാൽ

171

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഇക്കഴിഞ്ഞ് ഡിസംബർ 2 ന് ആണ് റിലീസ് ചെയ്തത്. ഈ പ്രിയദർശൻ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിമർശനവും ട്രോളുകളുമാണ് ഉയർന്നത്.

പ്രതിക്ഷക്കൊത്ത് ചിത്രം ഉയർന്നില്ല എന്നായിരുന്നു പ്രധാന പരാതി. അതേ സമയം ചിത്രത്തെ ഒരു സംഘം ആളുകൾ മനപൂർവ്വം ഡീഗ്രേഡ് ചെയ്യുന്നത് ആണെന്നും ആരോപണം ഉയർന്നിരുന്നു. മരയ്ക്കാറിന് എതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ സാക്ഷാൽ മോഹൻലാൽ തന്നെ രംഗത്ത് വന്നിരുന്നു.

Advertisements

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ ഏറെ കയ്യടി നേടിയ കഥാപാത്രമായിരുന്നു പ്രണവ് മോഹൻലാൽ അവതരിപ്പിച്ച മമ്മാലിയുടേത്. വലിയൊരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലെത്തിയ പ്രണവ് ഏറെ കയ്യടക്കത്തോടെ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്.

വളരെ ചുരുങ്ങിയ സമയം മാത്രം ചിത്രത്തിൽ ഉണ്ടായിരുന്ന പ്രണവ് പക്ഷേ ഓർത്തുവെക്കാൻ പാകത്തിലുള്ള മികച്ച മുഹൂർത്തങ്ങളായിരുന്നു ആരാധകർക്ക് നൽകിയതെന്ന് തന്നെ പറയാം.

മുൻപ് അഭിനയിച്ച സിനിമകെള അപേക്ഷിച്ച്, മരക്കാറിൽ അപ്പു കൂടുതൽ നന്നായിട്ടുണ്ടെന്നാണ് ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തെ കുറിച്ച് അമ്മ സുചിത്ര പറഞ്ഞത് ഇങ്ങനെയാണ്. അതിന് ചില കാരണങ്ങളുണ്ടെന്നും ഗൃഹലക്ഷ്മിയിൽ എഴുതിയ കുറിപ്പിൽ സുചിത്ര പറയുന്നുണ്ട്.

മുൻപ് അഭിനയിച്ച സിനിമകെള അപേക്ഷിച്ച്, മരക്കാറിൽ അപ്പു കൂടുതൽ നന്നായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നുണ്ട്. പ്രധാനമായത് മരക്കാറിന്റെ ചിത്രീകരണ ചുറ്റുപാടുകൾ അവന് ഏറെ പരിചിതമായിരുന്നു എന്നതാണ്. അവന്റെ അച്ഛൻ, പ്രിയപ്പെട്ട പ്രിയനങ്കിൾ, പ്രിയന്റെ മക്കളായ സിദ്ധാർത്ഥ് (ചന്തു), കല്യാണി, സുരേഷ് കുമാറിന്റെ മക്കളായ കീർത്തി സുരേഷ്, രേവതി സുരേഷ്, സാബു സിറിൾ, അനി ഐ.വി.ശശി, സുരേഷ് ബാലാജി &ടീം, ആന്റണി പെരുമ്പാവൂർ അങ്ങനെ ഒരുപാട് പേർ അവന്റെ നിത്യപരിചയക്കാരാണ്.

ഒരു ‘കംഫർട്ട് സോൺ’ അവന് ലഭിച്ചിട്ടുണ്ട് എന്ന കാര്യം തീർച്ച. പിന്നെ പ്രിയൻ കുഞ്ഞുനാളിലേ അവനെ അറിയുന്നയാളാണ്. അവന് പറ്റിയ വേഷവും പറയാൻ സാധിക്കുന്ന സംഭാഷണങ്ങളും പ്രിയൻ കരുതി നൽകിയതാണ്. വ്യത്യസ്ത കോസ്റ്റിയൂം കൂടിയായപ്പോൾ അപ്പു നന്നായിരിക്കുന്നു.

സിനിമയിൽ അവന്റെ അമ്മ മരിച്ച കാര്യം അറിയുന്ന ഒരു രംഗമുണ്ട്. അത് അവൻ ഏറ്റവും മനോഹരമായി ചെയ്തിരിക്കുന്നു. ഷോട്ട് എടുക്കുമ്പോൾ പ്രിയനും അനിയും പറഞ്ഞുവത്രേ’നിന്റെ അമ്മ മരിച്ചതുപോലെ ആലോചിച്ചാൽ മതിയെന്ന്’ ഒരുപക്ഷേ, അവൻ ഉള്ളാലെ ഒന്നു തേങ്ങിയിരിക്കാം.

സിനിമയിൽ ആ സീൻ കണ്ടിരുന്നപ്പോൾ, എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണ് എന്നെനിക്ക് ഒരിക്കൽക്കൂടി ബോധ്യമായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം എനിക്ക് വേണ്ടിക്കൂടിയുള്ളതാണല്ലോ, ഞങ്ങൾക്ക് വേണ്ടി കൂടിയുള്ളതാണല്ലോ,’ എന്നാണ് സുചിത്ര പറഞ്ഞു നിർത്തുന്നത്.

Advertisement