പ്രണവ് മോഹന്‍ലാല്‍ അഥവാ അപ്പു എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആകാംഷയോടെ കാത്തിരിയക്കുന്ന ഒന്നാണ്. എന്നും എപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് കൂടുതല്‍ ആ പെരുമാറ്റവും സ്വഭാവ സവിശേഷതകളും കൊണ്ടാണ്.
താര പുത്രനായി അപ്പു ജനിച്ചത് തന്നെ സമ്പന്നതയുടെ നടുവിലാണ്. പക്ഷെ ആ പണവും പ്രതാപവും, ആര്‍ഭാടങ്ങളും ഒന്നും ആ താര പുത്രനെ ബാധിച്ചിരുന്നില്ല, എന്നും ഒരു സാധാരണക്കാരനായി ജീവിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. അച്ഛന്റെ താര പദവിയും സമ്പാദ്യവും പ്രണവ് എന്ന വ്യക്തി ഒരു അലങ്കാരമാക്കി മാറ്റിയിരുന്നില്ല. അതുകൊണ്ടുകൂടിയാണ് പ്രണവ് കൂടുതലും ആരാധകര്‍ക്ക് പ്രിയപെട്ടവനാകുന്നത്. സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമായിരുന്ന ആളല്ല പ്രണവ്, എന്നാല്‍ ഹൃദയം സിനിമക്ക് ശേഷം അപ്പു പതിവിലും കൂടുതല്‍ ആക്റ്റീവ് ആയി ഇന്ന്‍സ്റ്റയില്‍ കാണപ്പെടുന്നുണ്ട്.
താരരാജാവാണെങ്കിലും മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ഏറെ വൈകിയാണ് സിനിമാലോകത്ത് എസ്റ്റാബ്ലിഷ്ഡ് ആയിരിക്കുന്നത്. വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമെ പ്രണവ് അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികളുടെ മനസില്‍ ഇടംനേടാന്‍ പ്രണവിന് സാധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ പ്രണവിനെയും മകള്‍ വിസ്മയയെയും കുറിച്ച് ഓണനാളില്‍ മനസ് തുറന്നിരിക്കുകയാണ് താരം. പ്രണവിന് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല എന്നും നിര്‍ബന്ധിച്ചാണ് ആദ്യ സിനിമ ചെയ്തതെന്നും മോഹന്‍ലാല്‍ പറയുന്നു.
സിനിമയില്‍ അങ്ങനെ അഭിനയിക്കണമെന്ന ആഗ്രഹമുള്ള ആളല്ലെന്നാണ് പ്രണവിനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്. നമ്മള്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുന്നതാണ്. സ്വതന്ത്രനായി സഞ്ചരിക്കാന്‍ ?ഗ്രഹിക്കുന്ന ആളാണ് പ്രണവ്. അവന് കുറച്ച് സമയം ആവശ്യമാണ്- എന്നാണ് മോഹന്‍ലാലിന്റെ പ്രതികരണം. ഹൃദയം ഹിറ്റായപ്പോള്‍ എന്ത് സമ്മാനമാണ് കൊടുത്തതെന്ന ചോദ്യത്തിന്, അങ്ങനെ പ്ര്‌ത്യേകിച്ച് സമ്മാനം ഒന്നും നല്‍കിയില്ലെന്നും എന്റെ ഹൃദയം കൊടുത്തുവെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.
മകള്‍ വിസ്മയയുടെ പുസ്തകത്തെ കുറിച്ചും മോഹന്‍ലാല്‍ പ്രതികരിക്കുന്നുണ്ട്. മായ വലിയൊരു കവയത്രിയൊന്നും അല്ലെന്നും അവര് പണ്ടെഴുതിയ കുറേ കളക്ഷന്‍സ് നമ്മള്‍ കണ്ടു. അതൊരു ബുക്ക് ആക്കാമോ എന്ന് ചോദിച്ചുവെന്നും അതൊരു സക്‌സസ് ആണെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.
മായയ്ക്ക് അടുത്തൊരു ബുക് എഴുതാന്‍ കുട്ടിക്ക് കഴിയുമോ എന്നൊന്നും എനിക്കറിയില്ല. അവരെല്ലാം ഫ്രീ തിങ്കേഴ്‌സ് ആണ്. എല്ലാറ്റിനുമുള്ള സ്വാതന്ത്ര്യം നമ്മള്‍ കൊടുക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.
ഹൃദയം സിനിമ ലോക്ക്ഡൗണ്‍ കാലത്തിന് ശേഷം തീയേറ്ററിലെത്തിയ ാദ്യത്തെ ഹിറ്റ് മലയാളം ചിത്രമായി മാറിയിരുന്നു. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ചിത്രം 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ എണ്ണത്തിലും ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. കാസറ്റായി പാട്ടുകള്‍ ഇറക്കിയതും ഏറെ ശ്രദ്ധേയമായിരുന്നു.
ആകെ 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയുടെ ഭാഗമായി.