ആളുകൾക്ക് അവനെ അറിയില്ലാത്തത് കൊണ്ടാണ് അവനെക്കുറിച്ച് പറയുമ്പോഴെല്ലാം തള്ളാണെന്ന് പറയുന്നത് ; പ്രണവിനോട് നമുക്ക് ഇഷ്ടവും കൗതുകവുമൊക്കെ തോന്നുന്നതിന്റെ കാരണം പറഞ്ഞ് വിനീത് ശ്രീനിവാസൻ

72

പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനെയും ദർശന രാജേന്ദ്രനേയുംയെയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയത്തിലെ ദർശനാ എന്ന ഗാനം സംഗീത പ്രേമികളുടെ ഹൃദയം കവർന്നിരിയ്ക്കുകയാണ്.

വളരെ പെട്ടെന്നാണ് ഗാനം വൈറലായി മാറിയത്. മേക്കിങ്ങിലും ദൃശ്യമികവിലും ഹൃദയം സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ഒന്നായി മാറി. ഹൃദയം എന്ന സിനിമയിൽ ദർശനയും പ്രണവും എത്തിയതിനെക്കുറിച്ച് വിനീത് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത്.

Advertisements

ALSO READ

കമൽ ഹാസന് ഒപ്പത്തിനൊപ്പം ചെമ്പൻ വിനോദ് ജോസ് : ഉലക നായകന്റെ വില്ലനായി ചെമ്പൻ

പ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസൻറെ വാക്കുകളും വൈറലായിരിയ്ക്കുകയാണ്. ഹൃദയത്തിലെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബും ദർശനയും സംവിധായകനായ മാത്തുക്കുട്ടിയും ഒന്നിച്ച സൗഹൃദ ചർച്ചയിൽ വിനീത് പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അപ്പുവിനെ എവിടെ വച്ചും കാണാൻ പറ്റും. ഒരു സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പുവെന്നും വിനീത് പറയുന്നു.

‘അപ്പുവിനെ പറ്റി എന്തു പറഞ്ഞാലും ആളുകൾ അത് തള്ളാണെന്നാണ് പറയാറുള്ളത്. ആളുകൾക്ക് വിശ്വസിക്കാൻ പറ്റില്ല. അതിന് കാരണം അപ്പുവിനെ എവിടെയും കാണാത്തതാണ്. എന്നാൽ എവിടെ വച്ചും കാണാൻ പറ്റുന്ന ആളുമാണ് പ്രണവ് എന്ന് വിനീത് പറയുന്നു. ഒരു സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പു. ഏതെങ്കിലും ഒരു ഗ്രാമത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് ഏതെങ്കിലും ഒരു ചായക്കടയിൽ കയറിയാൽ അപ്പു അവിടെ ഇരിപ്പുണ്ടാവുമെന്ന് വിനീത് പറയുന്നുണ്ട്.

ALSO READ

കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം, നിങ്ങളുടെ സ്‌നേഹം മറ്റുളവർക്ക് മാതൃകയാകട്ടെ! ദിലീപ് കുടുംബത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഒട്ടും അഹങ്കാരമില്ലാത്ത ആളാണ് അപ്പു. ആളുകൾക്ക് അവനെ അറിയില്ലാത്തത് കൊണ്ടാണ് അവനെക്കുറിച്ച് പറയുമ്പോഴെല്ലാം തള്ളാണെന്ന് പറയുന്നത്. ഞാൻ അവനെക്കുറിച്ച് തള്ളുന്നില്ല… അപ്പുവിന്റെ മെയ്ക്കപ്പ് മാൻ ഉണ്ണി ഒരു രംഗത്തിൽ അഭിനയിച്ചിരുന്നു ഉണ്ണിക്ക് മെയ്ക്കപ്പ് ചെയ്തത് വരെ അപ്പുവാണ്.

ഒരുപാട് യാത്ര ചെയ്യും അപ്പു, പലരുമായി ഇടപെട്ട്, ജീവിച്ച് ശീലിച്ച ആളുമാണ് അതുകൊണ്ടാണ് അവൻ ഇങ്ങനെയെന്നും അതുകൊണ്ടാണ് അവനോട് നമുക്ക് ഇഷ്ടവും കൗതുകവുമൊക്കെ തോന്നുന്നതെന്നും വിനീത് ശ്രീനിവാസൻ സംഭാഷണത്തിനിടയ്ക്ക് പറയുന്നുണ്ട്.

 

Advertisement