മലയാളത്തിന്റെ യുവ നന്‍ ടോവിനോ തോമസ് മായനദിയിലും തീവണ്ടിയിലും ഒക്കെ ലിപ്പലോക്ക് സീനുകള്‍ വളരെ ഭംഗിയായി ചെയ്തു എങ്കില്‍, ടോവിനോയെ വെല്ലുന്ന ലിപ്പലോക്ക് സീന്‍ ആണ് പ്രണവ് മോഹന്‍ലാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വേണ്ടി ചെയ്തിരിക്കുന്നത്.
പ്രണയ ചിത്രങ്ങളോട് പ്രണവിന് വിമുഖ ഉണ്ടായിരുന്നു എങ്കില്‍ കൂടിയും ആദ്യ ചിത്രത്തില്‍ നായിക പോലും ഇല്ലാതെ എത്തിയ പ്രണവ് രണ്ടാം ചിത്രത്തില്‍ എത്തുമ്പോള്‍ മോഹന്‍ലാല്‍ എന്ന ലേബലില്‍ നിന്നും മാറി, തന്റേത് മാത്രമായ ചിത്രമാക്കി മാറ്റിയിരിക്കുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുടുംബങ്ങളുടെ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍, നിരവധി സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്ന് തന്നെ വേണം പറയാന്‍, ആദ്യ ചിത്രത്തിലേത് പോലെ തന്നെ ആക്ഷന്‍ രംഗങ്ങളില്‍ തന്റെ വൈവിദ്യം തെളിയിക്കുന്ന സീനുകള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി നിന്നു.
ഗോവയില്‍ ഹോം സ്റ്റേ നടത്തുന്ന ചെറുപ്പക്കാനായി പ്രണവ് എത്തുമ്പോള്‍, ഗോവ ഭംഗി മുഴുവന്‍ കാണിക്കുമ്പോള്‍ സംവിധായകന്‍ അരുണ്‍ ഗോപി ശ്രദ്ധിച്ചിട്ടുണ്ട്.
പ്രണവും സായയും തമ്മില്‍ ഉള്ള റോമന്റിക്ക് രംഗങ്ങളില്‍, ലിപ്പലോക്ക് സീനില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ ഞെട്ടുക തന്നെ ചെയ്തു എന്ന് വേണം പറയാന്‍.
ആദ്യ ചിത്രം ആദിയില്‍ നിന്നും ഏറെ വ്യത്യസ്തമായി കളര്‍ ഫുള്‍ ചിത്രമായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണയത്തിന് വേണ്ടി ഏത് അറ്റംവരെയും പോകുന്ന യുവത്വം നന്നായി അവതരിപ്പിക്കാന്‍ പ്രണവിന് കഴിഞ്ഞു എന്ന് തന്നെ വേണം പറയാന്‍. മികച്ച ചിത്രം എന്ന പ്രേക്ഷക പ്രതികരണം ആദ്യ ദിവസം തന്നെ നേടിയെടുത്ത് കുതിക്കുകയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.