ഇരുപത്തിയൊന്നാം നൂറ്റാണ്ട് കിടിലന്‍ എന്ന് ആദ്യ പ്രതികരണങ്ങള്‍: സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന അഞ്ച് ഘടകങ്ങള്‍ ഇതാണ്

37

മലയാളത്തിന്റെ താരരാജാവ് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന അരുണ്‍ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് തീയേറ്ററുകളിലെത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തിയ്യേറ്ററുകലില്‍ നിന്നും ലഭിക്കുന്നത്.

അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന അഞ്ച് ഘടകങ്ങള്‍ നോക്കാം.

Advertisements

പ്രണവിന്റെ രണ്ടാം ചിത്രം

ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തി തീയേറ്ററുകളില്‍ തകര്‍ത്തോടിയ പ്രണവിന്റെ കന്നി ചിത്രം. വേറിട്ട അഭിനയത്തിലൂടെയും പാര്‍ക്കൗര്‍ പോലെ പ്രേക്ഷകര്‍ക്ക് അത്ര പരിചിതമല്ലാത്ത സംഘട്ടന സങ്കേതത്തിലൂടെയും ആദി മലയാളി പ്രേക്ഷകരെ കൈയ്യിലെടുത്തു.

പ്രണവിന്റെ അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയ ചിത്രത്തിന്റെ വിജയത്തുടര്‍ച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉറ്റുനോക്കുന്നു എന്നതാണ് വസ്തുത.

പിതാക്കന്മാര്‍ക്ക് പിന്നാലെ മക്കള്‍

മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപതാം നൂറ്റാണ്ടില്‍് വില്ലനായി വേഷമിട്ടത് സുരേഷ്ഗോപിയായിരുന്നു. ആ കൂട്ടുകെട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കും മക്കളാല്‍ ചേക്കേറിയിരിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അതിഥി വേഷത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നുണ്ട്.

വലിയ ദീര്‍ഘമായ വേഷമൊന്നുമല്ലെങ്കിലും കഥാഗതിയില്‍ ചലനം സൃഷ്ടിക്കുന്ന ഒന്നായിരിക്കും തന്റെ കഥാപാത്രമെന്ന് ഗോകുല്‍ സുരേഷും വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുമ്പോള്‍ ഒരു പുതുയുഗത്തിന് സിനിമാ പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കും എന്നാണ് കണക്കാക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിലെ മാജിക് ആവര്‍ത്തിക്കുമോ

‘ഇരുപതാം നൂറ്റാണ്ടിലെ മോഹന്‍ലാല്‍ സുരേഷ് ഗോപി കൂട്ടുകെട്ട് വെള്ളിത്തിരയില്‍ ഉണ്ടാക്കിയ ആ മാജിക് ആര്‍ക്കും മറക്കാനാകില്ല. വന്‍ വിജയമായിരുന്നു ചിത്രം. ലാല്‍-സുരേഷ് ഗോപി കോമ്പോ അത്രയേറെ ചലനം സൃഷ്ടിച്ചു. ചരിത്രം ആവര്‍ത്തിക്കാനുള്ളതാണ്. അത്തരത്തിലൊരു മാജിക് ഈ ചിത്രത്തിലും വര്‍ക്കൗട്ട് ആകുമെന്ന് പ്രതീക്ഷിക്കാം

വിസ്മയകരമായ സംഘട്ടന രംഗങ്ങള്‍

പുലിമുരുകനിലും ഒടിയനിലും മോഹന്‍ലാലിന്റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നാണ് ഈ ചിത്രത്തിനും സംഘട്ടനമൊരുക്കുന്നത്. വമ്പന്‍ സംഘട്ടന രംഗങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രണവ് മോഹന്‍ലാലിന്റെ സര്‍ഫിങ് രംഗങ്ങള്‍ക്കു ഒപ്പം ഒരു ട്രെയിന്‍ ഫൈറ്റും ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്.

അരുണ്‍ ഗോപി എന്ന സംവിധായകന്‍

രാമലീല എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമയില്‍ തന്റേതായ ഒരു ഇടമുറപ്പിച്ച സംവിധായകനാണ് അരുണ്‍ ഗോപി. അതു കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെടുന്ന, എന്നാല്‍ വേറിട്ട ഒരു സിനിമ പ്രതീക്ഷിക്കുന്നു.

Advertisement