വിശേഷ അവസരമല്ല, എന്നിട്ടും കല്യാണിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പ്രണവ്; എന്താണ് ഹാപ്പി ന്യൂസ് ഉണ്ടോ എന്ന് ചോദിച്ച് ആരാധകര്‍!

198

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികയായി മാറിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കൂടിയായ കല്യാണി മലയാളി പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരിയായ മാറിയ നടിയാണ്.

ദുല്‍ഖര്‍ സല്‍മാന് ഒപ്പം കല്യാണി അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമയും പ്രണവ് മോഹന്‍ലാലിന് ഒപ്പം അഭിനയിച്ച ഹൃദയം എന്ന സിനിമയും ടൊവീനോയുടെ നായികയായ തല്ലുമാല എന്ന സിനിമയുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങള്‍ ആയിരുന്നു. നടിയുടെ ബാല്യകാലം മുതല്‍ തന്നെ ഉറ്റ സുഹൃത്തായ പ്രണവ് മോഹന്‍ലാലിനൊപ്പം ഉള്ള ഹൃദയത്തിലെ രംഗങ്ങള്‍ ഒക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.

Advertisements

ഇരുവരും നല്ല സുഹൃത്തുകള്‍ ആണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇരുവരും വിവാഹിതരാകും എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പലപ്പോഴായി പ്രചരിക്കാറുണ്ട്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ഹൃദയത്തിലും പ്രണയിതാക്കള്‍ ആയാണ് ഇരുവരും അഭിനയിച്ചത്.

ALSO READ- എന്തിനായിരുന്നു ഇങ്ങോട്ട് വന്നതെന്ന് തോന്നി; തിരിച്ചു പോകണമെന്ന് പല തവണ കരുതിയതാണ്; സിനിമാ രംഗത്തെ കുറിച്ച് ദര്‍ശന രാജേന്ദ്രന്‍

അതുകൊണ്ട് തന്നെ ഈ ജോഡി പ്രേക്ഷകര്‍ ഏറ്റെടുത്തത് പോലെ ജീവിതത്തിലും ഇവര്‍ കല്യാണം കഴിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. സോഷ്യല്‍മീഡിയയില്‍ പബ്ലിക് പോസ്റ്റുകള്‍ പതിവായി ഇടുന്ന ശീലമില്ലാതത് പ്രണവ് മോഹന്‍ലാല്‍ ഇത്തവണ പതിവ് തെറ്റിച്ചതാണ് ആരാധകരുടെ പുതിയ ചര്‍ച്ച. രണ്ടു ദിവസമായി കല്യാണിക്ക് ഒപ്പമുള്ള നൊസ്റ്റാള്‍ജിക് ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയാണ് പ്രണവ്.

താരങ്ങള്‍ ഒരുമിച്ചുള്ള വളരെ ചെറുപ്പത്തിലെ ചിത്രവും, ഹൃദയം എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുമ്പോള്‍ എടുത്ത ചിത്രവും ഒരുമിച്ചാണ് പ്രണവ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ കുഞ്ഞു കല്യാണി തലയില്‍ മുല്ലപ്പൂവ് എല്ലാം ചൂടി ഇരിയ്ക്കുന്നത് കാണാം. കഴിഞ്ഞ ദിവസവും കല്യാണിയ്ക്കൊപ്പമുള്ള പഴയകാല ചിത്രങ്ങള്‍ പ്രണവ് പങ്കുവെച്ചു.

ALSO READ- ആഭരണ പ്രിയയായ സംയുക്തയ്ക്ക് മനസറിഞ്ഞ് സമ്മാനിച്ച് ചെറിയമ്മ ഊര്‍മ്മിള ഉണ്ണി; ചിത്രവുമായി താരമെത്തിയപ്പോള്‍ ആരാധകര്‍ തേടിയത് ബിജു മേനോന്റെ കമന്റ്!

ഇതോടെ ഗോസിപ്പ് കോളങ്ങള്‍ക്കും ചൂടുപിടിച്ചിരിക്കുകയാണ്. എന്താണ് ഉദ്ദേശം, എന്തെങ്കിലും സന്തോഷ വാര്‍ത്ത ഉണ്ടോ, വിവാഹം ഉടന്‍ പ്രതീക്ഷിക്കാമോ, തുടങ്ങിയ ചാദ്യങ്ങളാണ് ഉയരുന്നത്. അതേസമയം, നിങ്ങളുടെ കല്യാണ വാര്‍ത്തയ്ക്ക് വേണ്ടി കാത്തിരിയ്ക്കുന്നെന്നും ചിലര്‍ പറയുന്നു. അതേസമയം, മുന്‍പും വന്ന ഗോസിപ്പ് വാര്‍ത്തകളെ ചിരിച്ചുതള്ളുകയായിരുന്നു കല്യാണിയും പ്രണവും.

Advertisement