ട്രെയിനില്‍ തൂങ്ങി നിന്ന് സാഹസിക ഫൈറ്റ്, അമ്പരപ്പിച്ച് പ്രണവ് മോഹന്‍ലാല്‍

32

താരരാജാവിന്റെ പുത്രന്‍ പ്രണവ് മോഹന്‍ലാനിന്റെ ഡ്യൂപ്പില്ലാതെയുള്ള കിടിലന്‍ ഫൈറ്റ് രംഗം വൈറലാകുന്നു. ആദിയിലെ അമ്പരപ്പിച്ച പാര്‍ക്കര്‍ ഫൈറ്റിന് ശേഷം പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ട്രെയിന്‍ഫൈറ്റുമായി എത്തുകയാണ് പ്രണവ് മോഹന്‍ലാല്‍.

Advertisements

ട്രെയിനില്‍ തൂങ്ങി നിന്ന് സാഹസിക ഫൈറ്റ് ചെയ്യുന്ന പ്രണവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പുലിമുരുകനില്‍ മോഹന്‍ലാലിന്റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ കൂടിയാകുമ്പോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകരിലുണ്ടായിരിക്കുന്നത്.

വമ്പന്‍ സംഘട്ടന രംഗങ്ങള്‍ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രണവ് മോഹന്‍ലാലിന്റെ സര്‍ഫിങ് രംഗങ്ങള്‍ക്കു ഒപ്പം ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ട്രെയിന്‍ ഫൈറ്റും ഈ ചിത്രത്തിന്റെ ഭാഗം ആണ്.

ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്.

ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാവുക. പുതുമുഖ നടി റേച്ചല്‍ ആണ് ഈ ചിത്രത്തില്‍ പ്രണവിന് നായികയായെത്തുന്നത്.

അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നാണ്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Advertisement