സിനിമയിലേക്ക് തരിച്ചെത്തി പ്രണവ് മോഹന്‍ലാല്‍, പുതിയ ചിത്രം നസ്രിയയ്ക്കും ടൊവിനോയ്ക്കുമൊപ്പം, ആവേശത്തിലായി ആരാധകര്‍

148

പ്രണവ് മോഹന്‍ലാല്‍ അഥവാ അപ്പു എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആകാംഷയോടെ കാത്തിരിയക്കുന്ന ഒന്നാണ്. എന്നും എപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് കൂടുതല്‍ ആ പെരുമാറ്റവും സ്വഭാവ സവിശേഷതകളും കൊണ്ടാണ്.

Advertisements

താര പുത്രനായി അപ്പു ജനിച്ചത് തന്നെ സമ്പന്നതയുടെ നടുവിലാണ്. പക്ഷെ ആ പണവും പ്രതാപവും, ആര്‍ഭാടങ്ങളും ഒന്നും ആ താര പുത്രനെ ബാധിച്ചിരുന്നില്ല, എന്നും ഒരു സാധാരണക്കാരനായി ജീവിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. അച്ഛന്റെ താര പദവിയും സമ്പാദ്യവും പ്രണവ് എന്ന വ്യക്തി ഒരു അലങ്കാരമാക്കി മാറ്റിയിരുന്നില്ല.

Also Read: തലകുത്തി നിന്നാല്‍ പോലും പൃഥ്വിരാജിന് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പകരക്കാരനാവാന്‍ കഴിയില്ല, തുറന്നടിച്ച് ഭദ്രന്‍

അതുകൊണ്ടുകൂടിയാണ് പ്രണവ് കൂടുതലും ആരാധകര്‍ക്ക് പ്രിയപെട്ടവനാകുന്നത്. സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമായിരുന്ന ആളല്ല പ്രണവ്, എന്നാല്‍ ഹൃദയം സിനിമക്ക് ശേഷം അപ്പു പതിവിലും കൂടുതല്‍ ആക്റ്റീവ് ആയി ഇന്ന്‍സ്റ്റയില്‍ കാണപ്പെട്ടു. ഇന്ന് താരം യാത്രകളെ പ്രണയിക്കുകയാണ്.

ഹൃദയത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രണവിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ഇപ്പോഴിതാ പ്രണവും നസ്രിയയും ടൊവിനോയും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നുവെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

Also Read: അമ്മയുടെ സംസ്‌കാരം കഴിഞ്ഞ് പിറ്റേദിവസം ഞാൻ ഷൂട്ടിന് പോവാൻ ആഗ്രഹിച്ചു; എന്നാൽ ഷൂട്ട് നിർത്തി വെച്ചിരിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് ജാൻവി കപൂർ

ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം സംവിധാനം ചെയ്യുക ഗീതു മോഹന്‍ദാസ് ആയിരിക്കുമെന്നും അഞ്ജലി മേനോന്റേതായിരിക്കും തിരക്കഥയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറുന്നത്.

Advertisement