ഈ വര്‍ഷം യാത്രകള്‍, അടുത്ത വര്‍ഷം സിനിമയിലേക്ക്, പ്രണവ് മോഹന്‍ലാലിന്റെ തീരുമാനങ്ങള്‍ ഇങ്ങനെയാണ്, ആരാധകര്‍ കാത്തിരിപ്പില്‍

330

പ്രണവ് മോഹന്‍ലാല്‍ അഥവാ അപ്പു എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആകാംഷയോടെ കാത്തിരിയക്കുന്ന ഒന്നാണ്. എന്നും എപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് കൂടുതല്‍ ആ പെരുമാറ്റവും സ്വഭാവ സവിശേഷതകളും കൊണ്ടാണ്.

Advertisements

താര പുത്രനായി അപ്പു ജനിച്ചത് തന്നെ സമ്പന്നതയുടെ നടുവിലാണ്. പക്ഷെ ആ പണവും പ്രതാപവും, ആര്‍ഭാടങ്ങളും ഒന്നും ആ താര പുത്രനെ ബാധിച്ചിരുന്നില്ല, എന്നും ഒരു സാധാരണക്കാരനായി ജീവിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. അച്ഛന്റെ താര പദവിയും സമ്പാദ്യവും പ്രണവ് എന്ന വ്യക്തി ഒരു അലങ്കാരമാക്കി മാറ്റിയിരുന്നില്ല.

Also Read: ആ അവസരം വന്നപ്പോഴേക്കേും കല്യാണം കഴിഞ്ഞിരുന്നു,ഫ്രണ്ട്‌സ് സിനിമയില്‍ അഭിനയിക്കാതിരുന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നു

അതുകൊണ്ടുകൂടിയാണ് പ്രണവ് കൂടുതലും ആരാധകര്‍ക്ക് പ്രിയപെട്ടവനാകുന്നത്. സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമായിരുന്ന ആളല്ല പ്രണവ്, എന്നാല്‍ ഹൃദയം സിനിമക്ക് ശേഷം അപ്പു പതിവിലും കൂടുതല്‍ ആക്റ്റീവ് ആയി ഇന്‍സ്റ്റയില്‍ കാണപ്പെട്ടു.

ആദ്യമായി തന്റെ തന്നെ ചിത്രങ്ങള്‍ അപ്പു പോസ്റ്റ് ചെയ്തതെല്ലാം വളരെ ആവേശത്തിടെയാണ് ആരാധകര്‍ ഏറ്റെടുത്തത്, ഏകാനായി യാത്രകള്‍ ചെയ്യാനാണ് അപ്പു കൂടുതലും ഇഷ്ടപ്പടുന്നത്. യാത്രയുടെ ചിത്രങ്ങളൂം മറ്റും ഇപ്പോള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ഹൃദയം സിനിമയുടെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സിനിമാരംഗത്തെ പ്രമുഖരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനെത്തി.

Also Read; സ്വാസിക ഹോട്ട് എന്ന് പറഞ്ഞ് വരുന്ന ഒന്നുമില്ലാത്ത ലിങ്കുകൾ പോലല്ല, ഇതിൽ എന്തെങ്കിലും ഉണ്ടാവും, ഇത്രയും നാൾ പറ്റിച്ച പോലെ പറ്റിക്കില്ല; ചതുരത്തെ കുറിച്ച് സ്വാസിക

ഹൃദയം സിനിമയിലെ പ്രവര്‍ത്തകരും എത്തിയിരുന്നു. എന്നാല്‍ പ്രണവിനെ മാത്രം വിവാഹത്തിന് കാണാന്‍ കഴിഞ്ഞില്ല. പ്രണവ് എവിടെയെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് വിശാഖ്. പ്രണവ് ഇപ്പോള്‍ ഒരു യാത്രയിലാണ് എന്ന് വിശാഖ് പറയുന്നു.

വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രണവ് തായ്‌ലന്‍ഡില്‍ നിന്നും കാണാന്‍ വന്നിരുന്നുവെന്നും ഈ വര്‍ഷം മുഴുവന്‍ അവന്‍ യാത്രയിലാണെന്നും അടുത്ത വര്‍ഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുമെന്നും വിശാഖ് പറയുന്നു.

Advertisement