സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ഐവി ശശി -മോഹന്‍ലാല്‍ കൂട്ടുകെട്ടിന് മക്കളിലൂടെ വീണ്ടും തുടക്കമാകുന്നു. ഐവി ശശിയുടെ മകന് അനി ശശി സംവിധായകനാകുന്ന ചിത്രത്തില്‍ നായകനാകുന്നത് മോഹന്‍ലാലിന്റെ മകന് പ്രണവാണ്.
ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തില്‍ ആക്ഷനാണ് മുന്‍ഗണന. തിരക്കഥയൊരുക്കുന്നതും അനി തന്നെയാണ്. പ്രിയദര്ശന്-മോഹന്‍ലാല്‍ ടീമിന്റെ മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹത്തിന് തിരക്കഥയെഴുതുന്നതും അനിയാണ്.
താരനിര്‍ണയം നടന്നു വരുന്നു.അടുത്ത വര്‍ഷം ഷൂട്ടിംഗ് തുടങ്ങും.അരുണ്‍ ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രണവ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.ഇതിന് ശേഷമാണ് അനില്‍ ശശിയുടെ ചിത്രത്തില്‍ അഭിനയിക്കുക.
പ്രണവിന്റെ ആദ്യ ചിത്രമായ ആദി റിലീസ് ചെയ്ത ജനുവരി 26 ന് തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടും തിയേറ്ററിലെത്തുക.
മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.