പ്രണവും വിനീതും വീണ്ടും ഒന്നിക്കുന്നു, നായിക കല്യാണി തന്നെ, ഒപ്പം വമ്പന്‍താരനിരയും, പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് മോഹന്‍ലാല്‍, ആവേശത്തിലായി ആരാധകര്‍

440

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു വിനീത് ശ്രീനിവാസന്റെ ഹൃദയം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവര് തകര്‍ത്തഭിനയിച്ച ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Advertisements

ഇപ്പോഴിതാ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പ്രണവ് മാത്രമല്ല കല്യാണി പ്രിയദര്‍ശനും ഈ ചിത്രത്തിലുണ്ട്.

Also Read: കഥയും കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞ് കഴിഞ്ഞാൽ പിന്നെ അവർ ആവശ്യപ്പെടുന്നത് അഡ്ജസ്റ്റ്‌മെന്റാണ്; തുടക്കം മുകൽ ഈ സമയം വരെയും എനിക്ക് ലഭിച്ചിട്ടുള്ളത് മോശം അനുഭവങ്ങൾ; തുറന്ന് പറഞ്ഞ് മഹിമ

വമ്പന്‍ താരനിരയാണ് പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അജുവര്‍ഗീസ് , നിവിന്‍ പോളി , ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള തുടങ്ങിയവരും ചിത്രത്തിലുണ്ട്. മലയാള സിനിമയിലെ താരരാരാജാവ് മോഹന്‍ലാലാണ് പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

വര്‍ഷങ്ങള്‍ക്ക് ശേഷം എന്നാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

Also Read: കഥയും കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞ് കഴിഞ്ഞാൽ പിന്നെ അവർ ആവശ്യപ്പെടുന്നത് അഡ്ജസ്റ്റ്‌മെന്റാണ്; തുടക്കം മുകൽ ഈ സമയം വരെയും എനിക്ക് ലഭിച്ചിട്ടുള്ളത് മോശം അനുഭവങ്ങൾ; തുറന്ന് പറഞ്ഞ് മഹിമ

ഹൃദയത്തില്‍ ആയിരുന്നു പ്രണവ് മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ചത്. ഇതിന് ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ പ്രണവിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Advertisement