പ്രണവ് എന്തുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ എത്താത്തത് : കാരണം വ്യക്തമാക്കി മോഹൻലാൽ

117

മോഹൻലാലിന്റെ മകൻ എന്ന ലേബലിൽ നിന്നും ഒരു നടൻ എന്ന നിലയിലേക്ക് വളർന്നിരിയ്ക്കുകയാണ് ഇപ്പോൾ പ്രണവ് മോഹൻ ലാൽ. താരപുത്രൻ എന്ന ‘അഡ്രസ്’ വേണ്ടെന്ന് വെച്ച് കാടും മലയും കയറിയിറങ്ങി നടന്ന പ്രണവ് എപ്പോഴും ഒരു ലോ പ്രൊഫൈലിൽ നിൽക്കാൻ ഇഷ്ടപ്പെടുന്ന ആളുകൂടിയാണ്.

സിനിമയിലെത്തുന്നതിന് മുൻപ് പ്രണവ് മോഹൻലാലിനൊപ്പമോ കുടുംബത്തിനൊപ്പമോ അഭിമുഖങ്ങളിലൊന്നും തന്നെ പങ്കെടുത്തിരുന്നില്ല. സിനിമയിലെത്തിയ ശേഷം മറ്റു താരങ്ങളെ പോലെ പ്രണവിനെ അഭിമുഖങ്ങളിൽ കാണാറുമില്ല.

Advertisements

ALSO READ

താൻ പണ്ട് കണ്ട പേളിയല്ല ഇപ്പോൾ, ഒരുപാട് മാറിപ്പോയി ; പേളി പകരം വീട്ടിയ കഥ പറഞ്ഞ് ഗോവിന്ദ് പദ്മസൂര്യ

പ്രണവ് എന്തുകൊണ്ടാണ് ഇത്തരത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ എത്താത്തത് എന്ന കാരണം വ്യക്തമാക്കുകയാണ് മോഹൻലാൽ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

എനിക്കും അദ്യകാലങ്ങളിൽ അങ്ങനെ തന്നെയായിരുന്നു. വളരെ ഷൈ ആയിട്ടുള്ള ആളായിരുന്നു ഞാൻ. പ്രണവ് കുറച്ചുകൂടി കൂടുലതാണ്. സാധാരണ ജീവിതം നയിക്കാൻ അയാൾക്ക് പറ്റുന്നുണ്ട്.

അയാൾ കുറച്ചുകൂടി അകത്തേക്ക് വലിഞ്ഞിരിക്കുന്ന ആളാണ്. ഇൻട്രോവേർട്ട് എന്നൊന്നും ഞാൻ പറയില്ല. എന്തിനാണ് ഞാൻ വരുന്നതെന്ന് ചോദിക്കും, അത് വലിയൊരു ചോദ്യമാണ് എന്ന് മോഹൻലാൽ പറയുന്നു.

ഫെബ്രുവരി 18ന് തിയ്യേറ്ററുകളിലെത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് മോഹൻലാൽ ഇക്കാര്യം സൂചിപ്പിക്കുന്നത്. ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ALSO READ

പ്രതീക്ഷച്ചത് പോലെ ഒന്നും കിട്ടാത്ത സങ്കടത്തിൽ ആലീസ് ദേഷ്യപ്പെട്ട് കതക് അടക്കുന്ന ശബ്ദം മാത്രമാണ് ഞാൻ കേട്ടത് ; വാലന്റൈൻസ് ഡേയ്ക്ക് സംഭവിച്ചതിനെ കുറിച്ച് സജിൻ

‘വില്ലന്’ ശേഷം മോഹൻലാലും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം, ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹൻലാലിന് വേണ്ടി ഒരുക്കുന്ന തിരക്കഥ, ഇന്ത്യൻ സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ അതിഥി വേഷത്തിലെത്തുന്ന ചിത്രം, അങ്ങനെ നിരവധി പ്രത്യേകതകളാണ് ആറാട്ടിനുള്ളത്.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നത്. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദീഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യമാണ് ചിത്രത്തിൽ.

 

Advertisement