പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചരിത്രസിനിമ മരക്കാര്‍;അറബിക്കടലിന്റെ സിംഹം അണിയറയില്‍ തയ്യാറെടുക്കുകയാണ്.
ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ് കല്യാണി പ്രിയദര്‍ശനും ഒപ്പമുണ്ട്.
ഇപ്പോഴിതാ മരക്കാറിന്റെ ഷൂട്ടിംഗിനിടയില്‍ പുറത്തു വന്നിരിക്കുന്ന ഇരുവരുമൊന്നിച്ചുള്ള നൃത്തരംഗത്തെ ആഘോഷമാക്കുകയാണ് സമൂഹമാധ്യമങ്ങള്‍. മനോഹരമായ വേഷങ്ങളില്‍ ചടുല നൃത്തച്ചുവടുകള്‍ വെച്ചു കൊണ്ടാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് അഭിനയിക്കുന്നതെന്നും മഞ്ജു വാര്യരുടെ കുട്ടിക്കാലമാണ് കല്യാണി അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. സംവിധായകന്‍ ഫാസില്‍ ക്യാമറയ്ക്ക് മുമ്പില്‍ എത്തുന്നുവെന്ന പ്രത്യേകതയും മരക്കാറിനുണ്ട്.
തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലും ചിത്രീകരിക്കും.
ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.