ഗോവയുടെ മനോഹാരിത ഒപ്പിയെടുത്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കിടു ഗാനത്തിന്റെ വീഡിയോ പുറത്ത്

298

പ്രണവിനെ നായകനാക്കി അരുണ്‍ ഗോപിയൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ ഗാനം പുറത്തിറങ്ങി. ഇന്ദിന്ദിരങ്ങള്‍ ചന്തം തുടിച്ച്… എന്നു തുടങ്ങുന്ന മനോഹരഗാനമാണ് പുറത്തിറങ്ങിയത്.

Advertisements

ഗോവയുടെ മനോഹാരിതയിലാണ് നജിം അര്‍ഷാദ് ആലപിച്ചിരിക്കുന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്.

ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആദിയേക്കാല്‍ പ്രണവ് പുരോഗതി പ്രാപിച്ചിരിക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം.

രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. വമ്പന്‍ സംഘട്ടന രംഗങ്ങളുള്ള ചിത്രത്തിനായി സ്റ്റണ്ട് ചിട്ടപ്പെടുത്തുന്നത് പീറ്റര്‍ ഹെയ്‌നാണ്.

ചിത്രത്തില്‍ സായാ ഡേവിഡ് എന്ന പുതുമുഖ നടിയാണ് നായിക. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, അഭിരവ് ജയന്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Advertisement