പൊക്കക്കുറവ് ജീവിതത്തെ ബാധിയ്ക്കുന്നതേ അല്ലെന്നു തെളിയിച്ച താരമാണ് മഞ്ജു രാഘവ്. ഒരു അഭിനേത്രിയും നർത്തകിയും കൂടിയായ മഞ്ജു ട്രാക്കിൽ മെഡലുകൾ വാരിക്കൂട്ടുന്ന താരം കൂടിയാണ് . ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന പാരാലിംപിക് അത്‌ലറ്റിക് മീറ്റിൽ നിരവധി ഇനങ്ങളിൽ മഞ്ജു സ്വർണം നേടിയിരുന്നു. 2018ൽ രാജസ്ഥാനിൽ നടന്ന ദേശീയ പാരാലിംപിക് അത്‌ലറ്റിക് മീറ്റിലും മഞ്ജു പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരു മാസം മുമ്പേയാണ് മഞ്ജു വിവാഹിത ആയത്. മഞ്ജുവിന്റെ വിശേഷങ്ങളിലേക്ക്.
സിനിമ, മോഡലിംഗ്, സ്‌പോർട്‌സ്, നൃത്തം എന്നു തുടങ്ങി മഞ്ജു ഒരു കൈ നോക്കാത്ത മേഖലകളില്ല. മലയാളസിനിമയിലെ ആദ്യത്തെ ഏറ്റവും പൊക്കം കുറഞ്ഞ നായിക എന്ന നിലയിലും മഞ്ജു പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ആത്മവിശ്വാസം കൊണ്ടാണ് മഞ്ജു ജീവിതം കെട്ടിപ്പടുത്തിയത്. മഞ്ജുവിന്റെ നാട് പാലക്കാട് ആണ്. ഡിഗ്രിയാണ് മഞ്ജുവിന്റെ വിദ്യാഭ്യാസ യോഗ്യത.
ALSO READ
ആസിഫ് അലി ചിത്രം ‘എ രഞ്ജിത്ത് സിനിമ ‘ യിലേയ്ക്ക് പുതുമുഖങ്ങളെ തേടുന്നു
2018ൽ റിലീസ് ചെയ്ത മൂന്നര എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലെത്തിയത്. മഞ്ജുവിനെപ്പോലെ തന്നെ ഉയരം കുറഞ്ഞ അറുമുഖൻ ആലപ്പുഴയായിരുന്നു ചിത്രത്തിലെ നായകൻ. സൂരജ് എസ്.കുറുപ്പ് സംവിധാനം ചെയ്ത ചിത്രത്തിൽ പി.ബാലചന്ദ്രൻ, കൃഷ്ണ കുമാർ, ഹരീഷ് പേരടി, അംബിക മോഹൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണ് മൂന്നര പറഞ്ഞത്.
അഭിനയത്തോടും സ്‌പോർട്‌സിനും ഒപ്പം ഡിഗ്രി പഠനവും മഞ്ജു പൂർത്തിയാക്കി. പല ജോലികൾ ചെയ്തു. സാധാരണക്കാരെ മോഡലാക്കുന്ന പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജസീന കടവിലിൻറെ കാറ്റലിസ്റ്റ് സ്‌കോളേഴ്‌സിലൂടെയാണ് മഞ്ജു ആദ്യമായി മോഡലിംഗിലേക്ക് ചുവടു വയ്ക്കുന്നത്. ഇപ്പോൾ മോഡലിംഗ് രംഗത്തും മഞ്ജു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലായിൽ ആണ് കൊടുന്തിരപ്പുള്ളി അത്താലൂർ സ്വദേശി വിനുരാജുമായി മഞ്ജുവിന്റെ വിവാഹം നടക്കുന്നത്. അഞ്ചു വർഷം നീണ്ട പ്രണയത്തിനും എതിർപ്പുകൾക്കും ശേഷം ആണ് ഇരുവരും വിവാഹിതർ ആയത്. പാലക്കാട് യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹവിശേഷങ്ങൾ ഇരുവരും പങ്കിട്ടത്.
തന്റെ ചേട്ടന്റെയും അനിയത്തിയുടെയും വിവാഹം കഴിഞ്ഞ ശേഷമാണ് തനിക്കു വേണ്ടി അച്ഛൻ വിവാഹാലോചന തുടങ്ങിയത്. ഡിഗ്രി പഠിക്കുന്നതിനൊപ്പം തന്നെ കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്തിരുന്നു. അപ്പോഴാണ് വിനുവിന്റെ വിവാഹാലോചന വരുന്നതെന്നും മഞ്ജു അഭിമുഖത്തിൽ പറയുന്നുണ്ട്.
ആലോചന മുൻപോട്ട് പോയെങ്കിലും തന്റെ ഫോട്ടോ കൊടുത്തപ്പോൾ വിനുവിന്റെ അച്ഛനും അമ്മയ്ക്കും എന്നെ അത്ര ഇഷ്ടമായില്ല. അത് ശരിയാകില്ല എന്നാണ് അവർ പറഞ്ഞത്. തനിക്ക് വിനുവിനെക്കാൾ പൊക്കം കുറഞ്ഞതാണ് കാരണമായി മാറിയതെന്നും മഞ്ജു പറയുന്നു.
ALSO READ
ഇങ്ങേര് ഇത് ട്രോളും തുടങ്ങിയോ? സ്വയം ട്രോളി നടൻ പൃഥ്വി രാജ്
അങ്ങനെ വീട്ടുകാർക്ക് താൽപര്യമില്ലാത്തതു കൊണ്ടു മാത്രമാണ് ഇത് വിടുന്നത് എന്ന് പറഞ്ഞ ശേഷം അത് അവിടെ വച്ച് നിർത്തി. അതിൽ വിനുവിന്റെ വീട്ടുകാരെ കുറ്റം പറയാനാകില്ല. മകന് സാമാന്യം പൊക്കമുള്ള പെൺകുട്ടിയെ ലഭിക്കണം എന്നാഗ്രഹിക്കുന്നത് തെറ്റല്ലല്ലോ. മഞ്ജു പറയുന്നു.
രണ്ടുപേരും കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ചുവെങ്കിലും ഒരാഴ്ച്ചകഴിഞ്ഞപ്പോൾ ‘എനിക്ക് നിന്നെതന്നെ കല്യാണം കഴിച്ചാൽ മതി . എനിക്ക് ഇഷ്ടമാണ്’ എന്നുപറഞ്ഞുകൊണ്ട് വിനു മെസേജ് അയച്ചു. അത് പിന്നെ പയ്യെപ്പയ്യെ പ്രണയമായി എന്നും മഞ്ജു വ്യക്തമാക്കി. വിവാഹം കഴിഞ്ഞയുടനെ ഇരു വീട്ടുകാരെയും വിളിച്ചു കാര്യം പറഞ്ഞുവെന്നും അത് കേട്ടതും വിനുവിന്റെ അമ്മയുടെ നിർദ്ദേശപ്രകാരം വീട്ടിലേക്ക് വലതുകാൽ വച്ച് കയറിയെന്നും മഞ്ജു അഭിമുഖത്തിൽ പറഞ്ഞു.