ഓരോ കാലത്തും സിനിമയിലെ പല പല നടന്മാരും നടിമാരും സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഇപ്പോൾ സൈബർ ട്രോളന്മാരുടെ ഇരയായി ജീവിയ്ക്കുന്നത് നടി ഗായത്രി സുരേഷ് ആണ്.
പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യാൻ ആഗ്രഹിയ്ക്കുന്നു എന്ന് നടി ഒരിയ്ക്കൽ പറഞ്ഞത് വലിയ ട്രോൾ ആയിരുന്നു. തുടക്കത്തിൽ ട്രോളുകൾ ഒരുപാട് ബാധിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് കിട്ടിയില്ലെങ്കിൽ സങ്കടമാണ് എന്ന് ഗായത്രി പറയുന്നു. ഫ്ളവേഴ്സ് ഒരു കോടി ഷോയിൽ എത്തിയപ്പോൾ തനിയ്ക്ക് വന്ന ചില പ്രപ്പോസലുകളെ കുറിച്ചും ട്രോളുകളെ കുറച്ചും നടി പ്രതികരിച്ചു.
കോളേജ് കാലത്ത് തനിയ്ക്ക് ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നു എന്നും ഗായത്രി തുറന്ന് പറഞ്ഞു. പക്ഷെ ഞങ്ങൾക്ക് ഇടയിൽ ഒരു പവർ ഈഗോ ഉണ്ടായിരുന്നു. അതോടെ ആ ബന്ധം മുന്നോട്ട് പോകില്ല എന്ന് എനിക്ക് അറിയാമായിരുന്നു. പിന്നീട് അയാൾ രക്ഷപ്പെട്ട് ഓടുകയായിരുന്നു. അതിന് ശേഷം കുറച്ച് കാലം എനിക്ക് ഭയങ്കര ഡിപ്രഷൻ ആയി. അതിൽ നിന്നും ഞാൻ സ്വയം പുറത്ത് കടക്കുകയായിരുന്നു. പിന്നീട് അയാളെ കാണ്ടിട്ടുണ്ട്, സൗഹൃദത്തോടെ സംസാരിച്ചിട്ടുമുണ്ട്. പക്ഷെ അയാൾക്ക് എന്നെ ഫേസ് ചെയ്യാൻ മിടയായിരുന്നു
ശ്രീകണഠൻ നായരുടെ ചോദ്യത്തോട് പ്രതികരിക്കവെ സിനിമയിൽ നിന്ന് ഒരു പ്രമുഖ നടൻ തന്നെ പ്രപ്പോസ് ചെയ്ത കാര്യം ഗായത്രി വെളിപ്പെടുത്തി. സിനിമാ നടൻ ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. എനിക്ക് ആ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണ്. സിനിമയിൽ നിന്ന് വിവാഹം ചെയ്യാൻ ആഗ്രഹിച്ചില്ലായിരുന്നുവെങ്കിൽ പ്രണവിനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് ഞാൻ പറയില്ലായിരുന്നു.
ബാങ്കിൽ ജോലി ചെയ്യുന്ന കാലത്ത് എന്റെ പിറകെ ഒരാൾ നടക്കുമായിരുന്നു. പോവുന്ന ഇടത്ത് എല്ലാം പിന്നാലെ വരും. ഞാൻ താമസിയ്ക്കുന്ന ഫ്ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറിൽ മുട്ടും. ബാങ്കിൽ എല്ലാവരോടും പറഞ്ഞത് ഞാൻ അയാളെ പ്രണയിച്ച്, സിനിമയിൽ എത്തിയപ്പോൾ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. പിന്നീട് ഞാൻ അഭിമുഖങ്ങളിൽ ഈ സംഭവം പറയാൻ തുടങ്ങിയതോടെ അയാൾ പിന്നാലെ നടക്കുന്നത് നിർത്തുകയായിരുന്നു.