തെന്നിന്ത്യയിൽ തിളങ്ങി നില്ക്കുന്ന താരങ്ങളാണ് ഖുശ്ബുവും പ്രഭുവും. തന്റെ ചെറിയ പ്രായത്തിലാണ് ഖുശ്ബു സിനിമയിലേക്ക് വരുന്നത്. പിന്നീട് കൈ നിറയെ ചിത്രങ്ങളായിരുന്നു. സംവിധായകനായ സുന്ദർ.സിയാണ് താരത്തിന്റെ ഭർത്താവ്. രണ്ട് പെൺകുട്ടികളാണ് താരത്തിനുള്ളത്. നിലവിൽ അഭിനേത്രി എന്നതിനു പുറമേ രാഷ്ട്രീയ പ്രവർത്തക കൂടിയാണ് താരം. പക്ഷെ സുന്ദർ.സിക്ക് മുമ്പ് ഖുശ്ബു പ്രണയിച്ചിരുന്നത് ശിവാജി ഗണേശന്റെ മകനും നടനുമായ പ്രഭുവിനെയായിരുന്നു.
1991 ൽ ചിന്നതമ്പി എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഖുശ്ബുവും പ്രഭുവും പ്രണയത്തിലാകുന്നത്. ആ പ്രണയം കൊടുമ്പിരി കൊണ്ടു നില്ക്കുന്ന സമയത്ത് 4 വർഷത്തോളമാണ് ഇരുവരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയത്. എന്നാൽ വിവാഹത്തിന് പ്രഭുവിന്റെ അച്ഛനും പ്രശസ്ത നടനുമായ ശിവാജി ഗണേശൻ സമ്മതിച്ചില്ല. അതിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു.
പിന്നീട് 2000ത്തിൽ ഖുശ്ബു സുന്ദർസിയെ വിവാഹം കഴിച്ചു. വൈകാതെ താരം തന്റെ രണ്ട് പെൺമക്കൾക്ക് ജന്മം നല്കി. പക്ഷെ തന്റെ ജീവിതത്തിൽ ഒരുപാട് സമയത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നില്ക്കുകയായിരുന്നു ഖുശ്ബു. പെൺകുട്ടികൾ വിവാഹത്തിന് മുമ്പ് സെക്‌സ് ചെയ്യുന്നത് നല്ലതാണെന്ന് നടി പറഞ്ഞത് ഒരുപാട് ചർച്ചകൾക്ക് വഴിവെച്ചു.
2005ൽ നടത്തിയ ഒരഭിമുഖത്തിലാണ് താരത്തിന്റെ വിവാദ പരാമർശം. സെക്‌സിനിടയിൽ ഗർഭിണി ആവാതെ നോക്കിയാൽ മതി എന്നും താരം അന്ന് പറഞ്ഞിരുന്നു. അതേസമയം ഖുശ്ബു ബിക്കിനിയിൽ എന്ന് പറഞ്ഞ് നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഖുശ്ബുവിന്റ മുഖത്തിനൊപ്പം മറ്റാരുടെയോ ശരീരം ചേർത്ത് വെച്ചാണ് അന്ന് മോർഫിങ്ങ് നടത്തിയിരുന്നത്.
തന്റെ ചിത്രം മോശമായി ഉപയോഗിച്ചു എന്നു കാണിച്ച് അന്ന് താരം മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു. സിനിമക്ക് പുറമേ സീരിയലിലും ഖുശ്ബു തന്റെ അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ട്. 2010 ലാണ് താരം അഭിനയം താത്കാലികമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. 2021 ൽ നടി ഇലക്ഷനിൽ മത്സരിച്ചു. പക്ഷെ അന്ന് അവർ പരാജയപ്പെട്ടു.