പ്രഭാസ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു; സ്ഥിരീകരിച്ച് അടുത്ത ബന്ധു; ഇത്തവണ സത്യമെന്ന് ഉറപ്പിച്ച് ആരാധകര്‍

118

ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയ താരമാണ് പ്രഭാസ്. ബാഹുബലി എന്നു തന്നെയാണ് ആരാധകര്‍ താരത്തെ വിശേഷിപ്പിക്കുന്നതും. അതുവരെ തെലുങ്കില്‍ മാത്രം അറിയപ്പെട്ടിരുന്ന നടന്റെ ഗ്രാഫ് പെട്ടെന്ന് തന്നെ ഉയര്‍ന്നു. എന്നാല്‍ തുടര്‍ന്നുവന്ന ചിത്രങ്ങളെല്ലാം ഒന്നൊഴിയാതെ ബോക്‌സ് ഓഫീസ് ദുരന്തങ്ങളാണ്. എങ്കിലുംതെലുങ്കിലെ ഏറ്റവും വിലപ്പിടിപ്പുള്ള നടന്മാരില്‍ ഒരാളാണ് പ്രഭാസിപ്പോള്‍.

പ്രോജക്ട് കെ, സലാര്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസിനായി എത്താനിരിക്കുന്നത്. ഇതിനിടെ.കരിയറിനൊപ്പം പ്രഭാസിന്റെ വ്യക്തിജീവിതവും ചര്‍ച്ചയാകുകയാണ്. താരം എന്താണ് വിവാഹം കഴിക്കാത്തത് എന്നാണ് മിക്കവര്‍ക്കും അറിയേണ്ടത്.

Advertisements

പ്രഭാസിന് പ്രായം 44ലേക്ക് കടന്നെങ്കിലും ഇന്നും അവിവാഹിതനാണ് താരം. ഇപ്പോഴിതാ പ്രഭാസ് ബാച്ചിലര്‍ ലൈഫ് അവസാനിപ്പിക്കുകയാണ് എന്നാണ് വാര്‍ത്തകള്‍ വരുന്നത്.

ALSO READ- ‘സിനിമകളിലെ വില്ലന്‍; ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍’; കുണ്ടറ ജോണിയെ കുറിച്ച് വേദനയോടെ മോഹന്‍ലാല്‍

പ്രഭാസിന്റെ വിവാഹം ഉടനെ നടക്കുമെന്ന് നടന്റെ അടുത്ത ബന്ധു ശ്യാമള ദേവിയാണ് വ്യക്തമാക്കിയത്. പ്രഭാസിന്റെ അച്ഛന്റെ സഹോദരന്‍ കൃഷ്ണം രാജുവിന്റെ ഭാര്യയാണ് ശകുന്തള ദേവി. ഈ സ്ഥിരീകരണത്തോടെ ആരാധകരും വലിയ സന്തോഷത്തിലാണ്.

അതേസമയം, ബാഹുബലിക്ക് ശേഷം അനുഷ്‌ക ഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന വാര്‍ത്തകളും മുന്‍പ് വ്യാപകമായി പ്രചരിച്ചിരുന്നു.

ALSO READ-ഈ അമ്മയും മോളും പൊളിയാണ്, എന്തൊരു ക്യൂട്ട് ആണ്; അഹാന ചിത്രം വൈറല്‍

പിന്നാലെ ഇരുതാരങ്ങളുടെയും വിവാഹ ചിത്രവും പ്രചരിച്ചിരുന്നു. എഐ സാങ്കേതികവിദ്യയില്‍ ഉണ്ടാക്കിയ ചിത്രമാണ് പ്രചരിച്ചത്.

അനുഷ്‌കയാകട്ടെ 41 വയസായെങ്കിലും അവിവാഹിതയായി തുടരുകയാണ്. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും പ്രഭാസിനെ പോലെ അനുഷ്‌ക ഷെട്ടിയും മറുപടി പറയാതെ കടന്നുകളയുകയാണ് പതിവ്.

Advertisement