പ്രഭാസും കൃതി സനോണും പ്രണയത്തില്‍, വൈറലായി ആ ഫോണ്‍കോള്‍, ആകാംഷയോടെ ആരാധകര്‍

216

പ്രശസ്ത ബോളിവുഡ് നടിയാണ് കൃതി സനോണ്‍. ഹിന്ദി സിനിമയിലെ മിന്നും താരമായി മാറിയ കൃതിക്ക് ഇന്ന് ആരാധകരേറെയാണ്. കൃതി സനോണ്‍ ബോളിവുഡില്‍ എത്തുന്നത് താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ്.

ഭാവിയില്‍ ബോളിവുഡിയെ സൂപ്പര്‍താരമായി കൃതി മാറുമെന്നാണ് ആരാധകര്‍ പറയുന്നത്. തെലുങ്ക് സിനിമയിലൂടെയാണ് കൃതി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മോഡലിംഗിലൂടെയാണ് കൃതി സിനിമയിലെത്തിയത്. കൃതിയുടെ ആദ്യത്തെ സിനിമ 2 നെനൊക്കണ്ടിനെയായിരുന്നു.

Advertisements

ഈ ചിത്രത്തില്‍ കൃതിയുടെ നായകന്‍ മഹേഷ് ബാബുവായിരുന്നു. പിന്നീട് ഹീറോപന്തിയിലൂടെ താരം ബോളിവുഡിലെത്തുകയായിരുന്നു. തൊട്ട് പിന്നാലെ ഒരു തെലുങ്ക് സിനിമയില്‍ കൂടി അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് ബോളിവുഡിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു കൃതി.

Also Read: ‘നീ എന്റെ ഹൃദയം സ്‌നേഹം കൊണ്ട് നിറച്ചു’, വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് മഹാലക്ഷ്മി

ഏറെ കാലത്തിന് ശേഷം തെലുങ്കിലേക്ക് തിരിച്ചുവരികയാണ് കൃതി. നടന്‍ പ്രഭാസിനൊപ്പം അഭിനയിക്കുന്ന ആദിപുരുഷിലൂടെയാണ് കൃതി തിരിച്ചുവരവിനൊരുങ്ങുന്നത്. ഇപ്പോഴിതാ കോഫി വി്ത്ത് കരണ്‍ എന്ന കരണ്‍ ജോഹര്‍ നടത്തുന്ന പങ്കെടു്ത്ത കൃതിയുടെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഷോയുടെ ഭാഗമായി തങ്ങളുടെ സിനിമാ ലോകത്തു നിന്നുമുള്ള സുഹൃത്തുക്കളെ ഫോണ്‍ ചെയ്യുന്ന ഒരു റൗണ്ടുണ്ടായിരുന്നു. ഇതില്‍ കൃതി ഫോണ്‍ ചെയ്തത് പ്രഭാസിനെയായിരുന്നു. ഈ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Also Read: ഭാര്യയില്ലാതെ പറ്റില്ല, ബോറടിക്കുന്നത് പോലെ തോന്നും, വിവാഹം കഴിച്ചാല്‍ ലൈഫ് ബോറാകുമെന്ന് പറഞ്ഞവരോട് ശ്രീജിത്ത് വിജയ് പറയുന്നു

കൃതിയുടെ ആദ്യ റിംഗില്‍ തന്നെ പ്രഭാസ് ഫോണ്‍ എടുക്കുന്നുണ്ട്. ഇരുവരും നല്ല സുഹൃത്തുക്കളാണെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന ചോദമാണ് ആരാധകരില്‍ നിന്നും ഉയരുന്നത്.

Advertisement