‘പോയിട്ട് ഫേഷ്യലും ബ്ലീച്ചും ഒക്കെ ചെയ്തിട്ട് കുറച്ച് നിറമൊക്കെ വെപ്പിക്ക്’; മോഹൻലാലിന്റെ അനിയത്തിയായി അഭിനയിക്കാൻ വിളിച്ചിട്ട് സംവിധായകൻ ക്രൂരമായി അപമാനിച്ചു; സിനിമയെ വെറുത്തത് പറഞ്ഞ് നടി സരിത

4394

നിരവധി സീരിയലുകളിലൂടെയും സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും പ്രേക്ഷക മനസിൽ ഇടം പിടിച്ച താരമാണ് സരിത ബാലകൃഷ്ണൻ. സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റുചാരായക്കാരി സുജ എന്ന കഥാപാത്രത്തിലൂടെയാണ് സരിതയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

ഇപ്പോഴും പുറത്തു പോകുമ്പോൾ ദേ, വാറ്റുചാരായക്കാരി പോകുന്നുവെന്നാണ് ആളുകൾ പറയുന്നതെന്ന് സരിത പറഞ്ഞിരുന്നു. നൃത്തം ഏറെ ഇഷ്ടപ്പെടുന്ന താരം വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്. 50 ഓളം സീരിയലുകളിൽ അഭിനയിച്ചു കഴിഞ്ഞുവെന്നാണ് സരിത പറയുന്നത്. നെഗറ്റീവ്, കോമഡി ഉൾപ്പടെയുള്ള വേഷങ്ങളിൽ തിളങ്ങി. പ്രശസ്തതാരം തെസ്നിഖാൻ വഴിയാണ് ചാരുലതയെന്ന ആദ്യത്തെ സീരിയലിൽ അഭിനയിച്ചത്. ഒരു മകനാണ് ഉള്ളത്, മകൻ കൃഷ്ണമൂർത്തിയും ടെലിവിഷൻ രംഗത്തുണ്ട്.

Advertisements

ചെറിയ വേഷങ്ങളിലൂടെ സിനിമയിലും സരിത അഭിനയിച്ചിട്ടുണ്ട്. കോമഡി ഷോകളിലും നിറസാന്നിധ്യമാണ്. ചെറുപ്പത്തിൽ എനിക്ക് ഭക്ഷണം കഴിക്കാൻ മടിയായിരുന്നു. നന്നായി ഭക്ഷണം കഴിച്ചാൽ ഭാവിയിൽ ഒരു നടിയാവാം എന്നു പറഞ്ഞാണ് അമ്മ ഭക്ഷണം തന്ന് ശീലിപ്പിച്ചതെന്ന് സരിത പറയുന്നു.

ഒരുപാട് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇന്ന് പ്രേക്ഷകർക്ക് പരിചയം സാന്ത്വനം എന്ന സീരിയലിലെ ലച്ചു അപ്പച്ചിയായിട്ടാണെന്ന് സരിത പറയുന്നു. വർഷങ്ങളായി അഭിനയ രംഗത്ത് ഉണ്ടായിട്ടും തനിക്ക് സിനിമാഭിനയത്തോട് വലിയ താത്പര്യം ഇല്ല എന്നാണ് സരിത പറയുന്നത്.

ALSO READ- അതിർത്തികൾ കടന്ന് വൈറലായി ‘എന്നിലെ പെണ്ണ്’ ഫോട്ടോ ഷൂട്ട്; ആരേയും അവഹേളിക്കാനല്ല! ഷേവ് ചെയ്യാത്തത് ചോദ്യം ചെയ്തവർക്കുള്ള മറുപടി ഇങ്ങനെ

അതിനുകാരണം സിനിമാ മോഹവുമായി അലഞ്ഞ കാലത്ത് ഒരുപാട് തിക്താനുഭവങ്ങൾ ഉണ്ടായതാണെന്നും താരം വെളിപ്പെടുത്തുകയാണ്. ചില ലോ ബഡ്ജറ്റ് സിനിമകളിൽ എല്ലാം താൻ അഭിനയിച്ചിരുന്നെന്നും എന്നാൽ മുഖ്യധാര സിനിമകളിലേക്ക് ഇല്ലെന്നും താരം പറയുന്നു.

ഒരു സംവിധായകനിൽ നിന്നും ഉണ്ടായ മോശം അനുഭവം കാരണം സിനിമയിൽ അഭിനയിക്കണം എന്ന മോഹം പോലും ഇല്ലാതെയായി എന്നാണ് പറയാം നേടാം എന്ന ഷോയിൽ വന്നപ്പോൾ സരിത പറഞ്ഞത്.

തന്റെ തുടക്കകാലത്തായിരുന്നു അത്. മോഹൻലാൽ അഭിനയിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടി, അദ്ദേഹത്തിന്റെ അനിയത്തിയായി അഭിനയിക്കാൻ വേണ്ടിയാണ് വിളിച്ചത്. താനൊരു പുതുമുഖം ആയത് കൊണ്ട് പലരും റെക്കമെന്റ് ചെയ്തത് അനുസരിച്ച് ആണ് സംവിധായകനെ കാണാനായി പോയത്.

ALSO READ- ‘മാളയ്ക്ക് ഷുഗർ ഉണ്ടായിരുന്നു, സമയമായപ്പോൾ പോയി; കൽപനയുടെ അസുഖം ആരേയും അറിയിച്ചിരുന്നില്ല, എനിക്ക് ആൻജിയോ ഗ്രാം കഴിഞ്ഞു, തൊണ്ടയ്ക്ക് കാൻസറും വന്നു’; തുറന്ന് പറഞ്ഞ് മാമുക്കോയ

നന്നായി ഒരുങ്ങിയാണ് സംവിധായകനെ കാണാനായി പോയത്. കണ്ടതും അദ്ദേഹം അടിമുടി നോക്കി. എന്നിട്ട് പറഞ്ഞു, ‘ഞാൻ മോഹൻലാലിന്റെ അനിയത്തിയായിട്ടുള്ള ഒരു കുട്ടിയെയാണ് നോക്കുന്നത്. താൻ ഒരു കാര്യം ചെയ്യ് പോയിട്ട് ഫേഷ്യലും ബ്ലീച്ചും ഒക്കെ ചെയ്തിട്ട് കുറച്ച് നിറമൊക്കെ വെപ്പിച്ചിട്ട് വാ’ എന്ന് പറഞ്ഞു. അതോടെ ആത്മവിശ്വാസം എല്ലാം ചോർന്നുപോയി. തനിക്ക് ഭയങ്കര സങ്കടം തോന്നിയെന്നും താരം വെളിപ്പെടുത്തുന്നു.

അഭിനയിപ്പിച്ച് നോക്കിക്കുക പോലും പോലും ചെയ്തില്ല. കണ്ടതും നിറമില്ല എന്ന് പറഞ്ഞതോടെ വല്ലാത്ത സങ്കടമായി. സിനിമയിൽ അഭിനയിക്കാൻ ഈ നിറം ഒന്നും മതിയാവില്ലായിരിക്കും എന്ന് കരുതി. അതോടെ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹവും പോയി. ആ സിനിമ പിന്നീട് മറ്റൊരു പെൺകുട്ടിയാണ് ചെയ്തത്. ആ കുട്ടിയ്ക്കും എന്റെ അത്രയും നിറം മാത്രമേ ഉണ്ടായിരുന്നുള്ളവെന്നും സരിത പറയുന്നു.

Advertisement