ജീവിതം ഒരു പക്ഷിയെ പോലെ ; എന്നെ അത്ഭുതപ്പെടുത്തുന്നത് ജീവിതം അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുന്നില്ല എന്നതാണ് ; മയോനി

99

മലയാള സിനിമയില്‍ നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഒന്നിനൊന്ന് മികച്ച ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംഗീതത്തില്‍ പുറത്തു വന്ന ഓരോന്നും.

Advertisements

മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലുകളിലും സജിവമായ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ ഗോപി സുന്ദര്‍ തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

ഇതിനിടെ തന്റെ പ്രണയവും വിവാഹവും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചതിന്റെ പേരില്‍ ഗോപി സുന്ദറിനെതിരെ വിമര്‍ശനം ശക്തമായിരുന്നു.

ഇപ്പോഴിതാ ഗോപി സുന്ദറിനെക്കുറിച്ചുള്ളൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഗായികയായ, മയോനി എന്നറിയപ്പെടുന്ന പ്രിയ നായര്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. നേരത്തെ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം മയോനി പങ്കുവച്ചത് വൈറലായിരുന്നു.

”ജെം ഓഫ് എ പേഴ്സണ്‍! ആയാസരഹിതമായി ജെനുവിന്‍, പരിശുദ്ധമായ ടാലന്റും മുഴുവനും പോസിറ്റിവിറ്റിയും. എന്നെ അത്ഭുതപ്പെടുത്തുന്നത് ജീവിതം അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുന്നില്ല എന്നതാണ്. അദ്ദേഹമൊരു ഫ്രീ സ്പിരിറ്റും ജീവിതം ഒരു പക്ഷിയെ പോലെ എക്സ്പ്ലോര്‍ ചെയ്യുകയും ചെയ്യുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം കൊണ്ടു വരുന്ന മാന്ത്രികതയ്ക്ക് നന്ദി പറയുന്നു” എന്നാണ് മയോനി കുറിച്ചിരിക്കുന്നത്.

 

Advertisement