കേരളത്തിൽ വന്നു പൊറോട്ടയും, ഐസ് ക്രീമും ബീഫും കഴിച്ചു, സിക്‌സ് പാക്ക് പോയി കുടവയർ ആയി: സുദേവ് നായരുടെ മാറ്റം കണ്ട് ഞെട്ടി ആരാധകർ

33

മികച്ച നടനുള്ള സംസ്ഥാന അവാർഡ് മൈ ലൈഫ് പാർട്ണർ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സ്വന്തമാക്കിയ നടനാണ് സുദേവ് നായർ.

ലഭിക്കുന്ന വേഷങ്ങൾ ചെറുതാണെങ്കിലും തന്റേതായ ഒരു കൈയ്യൊപ്പ് സുദേവ് നായർ എന്ന കലാകാരൻ പ്രേക്ഷകർക്ക് കാണിച്ചുതന്നു.

Advertisements

മിഖായേൽ, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകൾക്ക് ശേഷം ഫഹദ് നായകനായ അതിരനിലും സുദേവ് ഒരു ചെറിയ റോൾ അവതരിപ്പിച്ചിട്ടുണ്ട്.

മമ്മൂട്ടി നായകനായ മാമാങ്കമാണ് സുദേവിന്റെ ഇനി റിലീസ് ആകാനുള്ള ചിത്രം. എന്നാൽ, താരത്തിന്റെ ഇപ്പോഴത്തെ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

സിക്‌സ് പാക്ക് പോയി കുടവയർ ആയ അവസ്ഥയിലാണ് താരമിപ്പോഴുള്ളത്.പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള രൂപമാറ്റമാണോ എന്ന് ചിലർ ചോദിക്കുന്നുണ്ട്.

എന്നാൽ കുറച്ചു ദിവസമായി കേരളത്തിൽ വന്നു പൊറോട്ടയും, ഐസ് ക്രീമും, വേഫിലും, ഓൾഡ് മങ്ക്, ബിയർ എന്നിവയൊക്കെ ആസ്വദിച്ചതിന്റെ ഫലമാണീ കാണുന്നതെന്ന് സുദേവ് സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കി.

Advertisement