സീനിന്റെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകര്‍ കൂവിയ മമ്മൂട്ടി കഥാപാത്രം!

102

സംവിധായകന്‍ ഫാസിലിന്‍റെ നായകനായി മമ്മൂട്ടി ആദ്യമായി അഭിനയിച്ച ചിത്രമാണ് പൂവിനു പുതിയ പൂന്തെന്നല്‍. മലയാളത്തില്‍ ഹിറ്റടിച്ച പൂവിനു പുതിയ പൂന്തെന്നല്‍ ‘ തമിഴ്‌, തെലുങ്ക് ,കന്നഡ’ തുടങ്ങിയ ഭാഷകളിലേക്കും റിമേക്ക് ചെയ്തിരുന്നു.

Advertisements

എന്നാല്‍ , ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ‘കിരണ്‍’ എന്ന കഥാപാത്രം മദ്യപിച്ച ശേഷം സ്വന്തം കഥ പറയുന്നൊരു സീനുണ്ട്.

മൂന്നൂറടിയോളം നീളമുള്ള ആ സീന്‍ വളരെ ആത്മവിശ്വാസത്തോടെയായിരുന്നു മമ്മൂട്ടി അഭിനയിച്ചു ഫലിപ്പിച്ചത്. പക്ഷേ, ആ സീനിന്‍റെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകര്‍ തിയേറ്ററിലിരുന്നു കൂവുകയായിരുന്നു.

ഇതറിഞ്ഞ് വിഷമത്തിലായ മമ്മൂട്ടിയ്ക്ക് അന്നത്തെ പ്രശസ്തനായ ഒരു നാടക നടന്‍ കൊടുത്ത ഉപദേശം ഇങ്ങനെയായിരുന്നു.

”പ്രേക്ഷകരുടെ കൂവലില്‍ നിങ്ങള്‍ നിരാശനാകരുത്. അഭിനയ രംഗത്തേക്ക് വരുന്നവര്‍ക്ക് ഒരു ടെസ്റ്റ്‌ ആയി എടുക്കാന്‍ പറ്റിയതാണ് നിങ്ങളുടെ ആ കഥാപാത്രം” എന്നായിരുന്നു നാടക നടന്‍ മമ്മൂട്ടിയോട് അഭിപ്രായപ്പെട്ടത്.

Advertisement