മികച്ച ഒരു ഫാഷന്‍ ഡിസൈനറും നടിയും ആണ് പൂര്‍ണിമ ഇന്ദ്രജിത്ത്. തനിക്ക് വസ്ത്രങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് പൂര്‍ണിമ തുറന്നു പറഞ്ഞിട്ടുണ്ട്. എപ്പോഴും വേറിട്ട വസ്ത്രങ്ങള്‍ പരീക്ഷിക്കാറുമുണ്ട് ഈ താരം . പൂര്‍ണിമയുടെ ഏത് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തുമ്പോഴും നടി ധരിക്കുന്ന വസ്ത്രങ്ങള്‍ തന്നെയാണ് പ്രേക്ഷകര്‍ ശ്രദ്ധിക്കാര്‍.
അതേസമയം ഇപ്പോള്‍ തന്റെ പഴയ വസ്ത്രങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ് പൂര്‍ണിമ . ചുരുങ്ങിയത് 40 വര്‍ഷത്തോളം പഴക്കമുള്ള പഴയകാല പട്ടുസാരികളാണ് പൂര്‍ണിമയുടെ പക്കല്‍ ഉള്ളത്. തന്റെ വസ്ത്ര ബ്രാന്‍ഡ് ആയ പ്രാണയിലൂടെ തന്നെയാണ് സാരികളുടെ വില്‍പ്പന.
ഓരോ സാരിക്ക് പേരുകള്‍ ഉണ്ട്. ഇതിന്റെ ഫോട്ടോ നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. അടിപൊളി സാരികളുടെ ഫോട്ടോയാണ് താരം പുറത്തുവിട്ടത്.
അതേസമയം നേരത്തെ നടി നവ്യ നായര്‍ ഇതേ ബിസിനസ് തുടങ്ങിയിരുന്നു. ഇതിന്റെ ഒരു പോസ്റ്റ് നവ്യ പങ്കുവെച്ചിരുന്നു . ഇപ്പോഴിതാ നവ്യയ്ക്ക് പിന്നാലെ പൂര്‍ണിമയും എത്തിയിരിക്കുകയാണ് .