അന്ന് അഭിനയിച്ചതിന്റെ പണം ചോദിച്ചതിന് നിര്‍മ്മാതാവ് സിദ്ദിഖിനെ തല്ലി; സഹിക്കാനാകാതെ ഗണേഷ് കുമാര്‍ ‘അമ്മ’ സംഘടനയും ഉണ്ടാക്കി; താരസംഘടനയ്ക്ക് പിറവി ഇങ്ങനെ

465

മലയാള സിനിമാലോകത്തെ താര സംഘടനയാണ് ‘അമ്മ’ എന്ന് മാത്രമെ കൂടുതല്‍ പേര്‍ക്കും അറിയികുയുള്ളൂ. എന്നാല്‍ ഈ സംഘടനയുടെ പിറവിയെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഇപ്പോഴിതാ താരസംഘടനയുടെ പിറവിയെ കുറിച്ച് പറയുകയാണ് നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍.

മലയാള സിനിമയിലും സീരിയലിലുമെല്ലാം സജീവമാണ് നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍. ഒരിക്കല്‍ നടനായസിദ്ദിഖിനെ നിര്‍മ്മാതാവ് പ്രതിഫലം നല്‍കാതെ തല്ലിയ സംഭവമാണ് അമ്മയുടെ പിറവിയ്ക്ക് കാരണമായതെന്ന് പൂജപ്പുര രാധാകൃഷ്ണന്‍ പറയുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാധാകൃഷ്ണന്റെ തുറന്നുപറച്ചില്‍.

Advertisements

നടന്‍ രാധാകൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെ:

”താരങ്ങള്‍ക്ക് അന്ന് അമ്മ എന്ന സംഘടന ഉണ്ടായിരുന്നില്ല. അതിന്റെ തുടക്കം കോഴിക്കോട് ടികെ രാജീവിന്റെ മഹാനഗരം എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു. അന്ന് തിരുവനന്തപുരത്ത് നിന്നും ലൊക്കേഷനിലേക്ക് വന്ന കോളാണ് എല്ലാത്തിനും കാരണമായത്.’

‘ കസേരയൊക്കെ ഇട്ട് എല്ലാവരും ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയുന്നത്. അന്ന് അടുത്തുള്ളൊരു ഫോണില്‍ കൂടെ തിരുവനന്തപുരത്തു നിന്നും ഒരു സന്ദേശം എത്തി. നടന്‍ സിദ്ദിഖിനെ സിമ്പിള്‍ ബഷീര്‍ എന്ന് പറയുന്ന നിര്‍മ്മാതാവ് തല്ലി എന്നാണ് വാര്‍ത്ത.’

‘താരങ്ങള്‍ക്ക് അന്ന് സംഘടനയൊന്നുമില്ല. അന്ന് മാക്ട എന്ന സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയുണ്ടായിരുന്നു. അടി എന്ന് കേട്ടപ്പോള്‍ ഒരാള്‍ക്കും സഹിച്ചില്ല. എന്തിനാണ് തല്ലിയതെന്ന് ചോദിച്ചാല്‍ താന്‍ ചെയ്ത ജോലിയ്ക്കുള്ള പ്രതിഫലം ചോദിച്ചതിനായിരുന്നു. ഇന്ന് നിര്‍മ്മാതാവ് സിമ്പിള്‍ ബഷീര്‍ ഒന്നുമല്ല.’

‘അന്ന് സിദ്ദിഖിനോട് ഡബ്ബിംഗിന് വരുമ്പോള്‍ പ്രതിഫലം തരാമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ കൊടുത്തില്ലെന്ന് മാത്രമല്ല ചോദിച്ചതോടെ വാക്ക് തര്‍ക്കമായി. പിന്നെ സിദ്ധിഖിനെ അടിക്കുകയായിരുന്നു.’

ALSO READ- ബിഗ് ബോസ് പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ആലീസ് ക്രിസ്റ്റിയും! ഇതിനെ കുറിച്ച് താരം പറയുന്നത് കേട്ടോ?

‘ അന്ന് അവിടെ ഉണ്ടായിരുന്ന കെബി ഗണേഷ് കുമാര്‍ നടന്‍ മാത്രമാണ്. മഹാനഗരത്തില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. താനും അതില്‍ അഭിനയിക്കുന്നുണ്ട്. മഹാരഥന്മാരെല്ലാം ചുറ്റിനുമുണ്ട്. ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല നമുക്കൊരു സംഘടന വേണമെന്ന് ഗണേഷ് പറഞ്ഞു. അങ്ങനെ ഗണേഷ് എന്നതാരത്തിന്റെ ഒറ്റ മിടുക്കിലാണ് സംഘടനയുണ്ടാകുന്നത്. പക്ഷെ അന്ന് അമ്മ എന്ന പേരിട്ടിട്ടില്ലായിരുന്നു. അമ്മ എന്ന് പേരിട്ടത് മുരളിയായിരുന്നു.’- എന്നും രാധാകൃഷ്ണന്‍ വിശദീകരിക്കുന്നു.

പിന്നെ സംഘടനയുടെ രൂപീകരണത്തിനായി മീറ്റിംഗ് ചേര്‍ന്നത് പങ്കജ് ഹോട്ടലിലാണ്. മധു സാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ടിപി മാധവന്‍ ചേട്ടനൊക്കെ ഉണ്ടായിരുന്നു. ആദ്യ യോഗത്തിലും താനുണ്ടായിരുന്നു. താരങ്ങള്‍ ഡേറ്റ് കൊടുക്കുന്നതൊക്കെ കുഴഞ്ഞ് മറിഞ്ഞു കിടക്കുകയായിരുന്നു. താരങ്ങള്‍ക്ക് ഒരു ഡിസിപ്ലിന്‍ ഉണ്ടായാലേ ശരിയാകൂ എന്നാലേ സിനിമയ്ക്ക് ഗുണമുണ്ടാകൂ എന്നാണ് കരുതിയത്. സിനിമയില്‍ മാത്രമല്ല ഇന്ന് സീരിയലിലുമുണ്ട് സംഘടന.

‘നമുക്ക് ഇങ്ങനെ ഇരുന്നാല്‍ ശരിയാകില്ല നമുക്കൊരു സംഘടന വേണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഗണേഷ് കുമാറിന്റെ സജീവമായ ഇടപടലൊക്കെ കൂടെയാണ് ആത്മ എന്ന സംഘടനയും ഉണ്ടാകുന്നത്. 2001 ല്‍ ഗണേഷ് ആദ്യമായി മന്ത്രിയായപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ പിഎ ആയി. ആ സമയത്തും ഞാന്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായിരുന്നു”- രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിങ്ങനെ.

Advertisement