മീര വാസുദേവിന്റെ മുൻ ഭർത്താവ് നടി പൂജാ രാമചന്ദ്രനെ വിവാഹം കഴിച്ചു, പൂജയ്ക്കും ഇത് രണ്ടാം വിവാഹം

39

തന്മാത്ര എന്ന സിനിമയിലുടെ മലയാളികളുടെ പ്രിയ നടിയായി മാറിയ മീര വാസുദേവിന്റെ മുൻ ഭർത്താവും നടനുമായ ജോൺ കോക്കൻ വീണ്ടും വിവാഹിതനായി.

രണ്ടാം വിവാഹത്തിനും മറ്റൊരു നടിയെയാണ് കോക്കൻ വിവാഹം ചെയ്തത്. ഇത്തവണ നടിയും ബിഗ്‌ബോസിലൂടെ ശ്രദ്ധേയയുമായ പൂജ രാമചന്ദ്രനെയാണ് ജോൺ കോക്കൻ താലിചാർത്തി സ്വന്തമാക്കിയത്.

Advertisements

പൂജ തന്നെയാണ് താൻ വിവാഹിതയായ വിവരം ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ഒരുപാട് നാളുകളായി സുഹൃത്തുക്കളായിരുന്ന ഇവർ ജിമ്മിൽ ഒരുമിച്ച് വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെക്കാറുണ്ട്.

വിഷുദിനത്തിലാണ് ഇരുവരും വിവാഹിതരായത്. ‘ഈ വിഷു ഏറ്റവും സന്തോഷം നിറഞ്ഞതാകുന്നു.
എന്റെ ഉറ്റസുഹൃത്തിനെയാണ് ഞാൻ വിവാഹം ചെയ്തത്. ഞാൻ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു ജോൺ കോക്കൻ.’ പൂജ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ബംഗളൂരുകാരിയായ പൂജ നാനി അവതാരകനായിരുന്ന ബിഗ് ബോസ് തെലുങ്കിൽ മത്സരാർഥിയായിരുന്നു. വീഡിയോ ജോക്കിയും അവതാരകയും മോഡലുമായിരുന്നു. 2004ലെ മിസ് കോയമ്പത്തൂർ സുന്ദരിപ്പട്ടവും തൊട്ടടുത്ത വർഷം മിസ് കേരള റണ്ണർ അപ്പുമായിട്ടുണ്ട്.

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ലക്കിസ്റ്റാർ, ഡി കമ്പനി എന്നീ മലയാളചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സത്യൻ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ. അതീവ രഹസ്യമായാണ് വിവാഹച്ചടങ്ങുകൾ നടന്നത്.
തെലുങ്ക് ബിഗ് ബോസിലെ ചില മത്സരാർത്ഥികൾ താരങ്ങൾക്ക് അന്നേദിവസം ആശംസ അറിയിച്ചു.

തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള പൂജ അവതാരികയായാണ് ഈ മേഖലയിലേക്ക് എത്തിയത്. മലയാളം ചിത്രങ്ങളായ ലക്കി സ്റ്റാറിലും ഡി കമ്പനിയിലും പൂജ അഭിനയിച്ചിട്ടുണ്ട്.

Advertisement