അവിടെ നിന്നിരുന്നേല്‍ കപ്പ് അടിക്കും ആയിരുന്നു; ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം പൂജാ കൃഷ്ണ പറയുന്നു

74

ഇത്തവണ ബിഗ് ബോസ് വീട്ടിലെത്തിയ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു പൂജാ കൃഷ്ണ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിന്നര്‍ സ്ഥാനത്ത് എത്താന്‍ യോഗ്യതയുള്ള ആളാണെന്ന് പൂജ തെളിയിച്ചിരുന്നു. എന്നാല്‍ ഷോയില്‍ തുടരവെയാണ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ പൂജയ്ക്ക് ഉണ്ടാവുന്നത്.

Advertisements

ഇതോടെ പൂജയ്ക്ക് പുറത്തു പോകേണ്ടി വന്നു. ഒരുപക്ഷേ ആരോഗ്യപ്രശ്‌നങ്ങള്‍ വന്നില്ലായിരുന്നുവെങ്കില്‍ ഫൈനല്‍ ഫൈവില്‍ പൂജ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു. ഷോയില്‍ നിന്ന് പുറത്തുവന്ന പൂജ കേരളത്തില്‍ തിരിച്ചെത്തി.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബിഗ് ബോസ് തരം ജാന്‍മണിയുമെല്ലാം പൂജയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഇവിടെ വച്ച് മാധ്യമങ്ങളുടെ പ്രതികരിക്കുകയും ചെയ്തു പൂജ. അഞ്ചു ദിവസമായി താന്‍ ആശുപത്രിയിലായിരുന്നു എന്നും, ഹെല്‍ത്ത് ഇഷ്യൂ വന്നില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ കപ്പ് അടിക്കും ആയിരുന്നു എന്നും പൂജ പറഞ്ഞു.

തന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ച് ഒരുപാട് പേര്‍ മെസ്സേജ് അയച്ചു . അതില്‍ ഒരുപാട് സന്തോഷം. ഡിസ്‌കിന് പ്രശ്‌നം ഉള്ളതുകൊണ്ട് തന്നെ നില്‍ക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു. എന്നാല്‍ ഹൗസില്‍ ഉണ്ടായിരുന്ന 15 ദിവസം അടിപൊളി ആയിരുന്നു , ഞാന്‍ എന്‍ജോയ് ചെയ്തു പൂജ പറഞ്ഞു.

 

Advertisement