ബിഗ് ബോസ് ഹൗസ് ഒരു പ്രഷര്‍ കുക്കറൊന്നുമല്ല, തമാശകള്‍ തമാശകളായി എടുക്കാന്‍ കഴിയുന്നതാണ് അവിടുത്തെ അതിജീവനം, പൂജ കൃഷ്ണ പറയുന്നു

58

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിലൊന്നാണ്് ബിഗ് ബോസ്. അമ്പതിലധികം ദിവസങ്ങള്‍ പിന്നിട്ടുകൊണ്ട് ഷോ വിജയകരമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതിനിടെ നിരവധി മത്സരാര്‍ത്ഥികള്‍ ഷോയില്‍ നിന്നും പുറത്തുപോയിട്ടുണ്ട്.

Advertisements

അതിലൊരാളാണ് അവതാരകയും ഡാന്‍സറുമായ പൂജ കൃഷ്ണ. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു പൂജ. ഈ സീസണിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈല്‍ഡ് കാര്‍ഡുകളില്‍ ഒന്നായിരുന്നു പൂജയുടേത്.

Also Read:ശ്രീനിഷ് കാരണം ഞങ്ങളുടെ ബന്ധം ശക്തമാവുന്നു, മൂന്നുവയസ്സുള്ള നിളയെയും 4 മാസം പ്രായമുള്ള നിറ്റാരെയെയും കൊണ്ട് തിരികെ പോകുന്നു, ശ്രദ്ധനേടി പേളി മാണിയുടെ പോസ്റ്റ്

മികച്ച പ്രകടനമായിരുന്നു ബിഗ് ബോസ് ഹൗസില്‍ കയറിയ അന്നുമുതല്‍ പൂജയുടേത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പൂജയ്ക്ക് അധികനാള്‍ ഷോയില്‍ തുടരാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ ബിഗ് ബോസിലെ ദിവസങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പൂജ.

ബിഗ് ബോസ് ഒരു പ്രഷര്‍ കുക്കറാണെന്ന അഭിപ്രായം തെറ്റാണ്. തനിക്ക് അങ്ങനെയാണ് തോന്നുന്നതെന്നും ചിലപ്പോള്‍ തന്റെ തോന്നല്‍ തെറ്റായിരിക്കാമെന്നും ബിഗ് ബോസ് ഹൗസില്‍ കയറിയതോടെ പുറംലോകവുമായുള്ള ബന്ധം കട്ടായി എന്നും അതോടെ അവിടെയുള്ള കാര്യങ്ങള്‍ താന്‍ ഫണ്‍ ആയി എടുക്കുകയായിരുന്നുവെന്നും പൂജ പറയുന്നു.

Also Read:ദൃശ്യം 2 ല്‍ എന്റെ കഥാപാത്രമില്ലെന്ന് അറിഞ്ഞപ്പോള്‍ ജീത്തുവിനെ വിളിച്ചു, പണത്തിന് വേണ്ടി സിനിമകള്‍ ചെയ്യുന്നത് അതോടെ നിര്‍ത്തി, കലാഭവന്‍ ഷാജോണ്‍ പറയുന്നു

തമാശകള്‍ തമാശകളായി എടുക്കാന്‍ കഴിയുന്നതാണ് അവിടുത്തെ ഏറ്റവും വലിയ സര്‍വൈവല്‍. മോണിങ് സോങ്ങ് താന്‍ എന്‍ജോയ് ചെയ്തിരുന്നു, ആകെ കൂടെ പാട്ട് കിട്ടുന്ന അവസരമല്ലേ അതെന്ന് കരുതിയിരുന്നുവെന്നും പക്ഷേ രാവിലെ ഉറങ്ങുമ്പോള്‍ വലിയ സ്പീക്കരില്‍ പഠേന്ന് പറഞ്ഞാണ് പാട്ട് വരുന്നതെന്നും അപ്പോള്‍ വല്ലാത്ത അവസ്ഥയാണെന്നും പൂജ പറയുന്ന്ു.

Advertisement