വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായ താരസുന്ദരിയാണ് നടി പൂജ ഹെഗ്‌ഡെ. ഇപ്പോൾ തന്നിന്ത്യയിൽ ഏറ്റവും താരമൂല്യം കൂടിയ നായികമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന നടി കൂടിയാണ് പൂജ ഹെഗ്‌ഡെ. തമിഴ് ചിത്രം മുഖംമൂടിയിലൂടെ അരങ്ങേറിയ പൂജ തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പിന്നീട് കൂടുതൽ സജീവമായത്.
തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ ചിത്രം അല വൈകുന്ദപുരം ലോ (അങ്ങ് വൈരുണ്ടപുരത്ത്) യുടെ വിജയമാണ് നടിയുടെ കരിയറിൽ വലിയ വഴിത്തിരിവായത്. അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമറസ് റോളുകളിലും തിളങ്ങിയിരുന്നു താരം. അതേസമയം നിലവിൽ കൈനിറയെ ചിത്രങ്ങളുമായാണ് പൂജ ഹെഗ്ഡെ മുന്നേറുന്നത്.
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ പുതിയ സിനിമയായ ‘കിസി കാ ഭായ് കിസി കാ ജാൻ’ ആണ് പൂജ ഹെഗ്‌ഡെയുടേതായി ഇനി തിയേറ്ററിലെത്തുന്ന സിനിമ. ഈ ചിത്രത്തിലെ നായികയായാണ് താരമെത്തുന്നത്. അതേസമയം, സൽമാൻ ഖാനൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് പൂജ ഹെഗ്ഡെ.
ഇതിനിടെ ബോളിവുഡിൽ പൂജയും സൽമാനും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പും പ്രചരിക്കുകയാണ്. ‘കിസി കാ ഭായ് കിസി കാ ജാൻ’ ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ എത്തിയിരിക്കുന്നത്.
അതേസമയം, ഈ ഗോസിപ്പ് വാർത്തകളോട് ഒടുവിൽ പ്രതികരിച്ചിരിക്കുകയാണ് പൂജ ഹെഗ്ഡെ. താൻ ഇപ്പോൾ ഒരു പങ്കാളിയെ കാത്തിരിക്കുകയല്ലെന്നും, സിംഗിളായുള്ള ജീവിതം ആസ്വദിക്കുകയാണ് എന്നും താരം വെളിപ്പെടുത്തുന്നു. കരിയറിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും താരം വിശദീകരിച്ചു.
‘ഞാൻ സിംഗിളാണ്. ഈ നാളുകൾ ഞാൻ വളരെയധികം ആസ്വദിക്കുന്നുണ്ട്. ഇപ്പോൾ എന്റെ കരിയറിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്.’- താരം വിശദീകരിച്ചു. സൽമാൻ ഖാനൊപ്പം അഭിനയിച്ചത് മികച്ച അനുഭവമായിരുന്നു എന്നും തങ്ങളുടെ കെമിസ്ട്രി എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷുണ്ടെന്നും പൂജ ഹെഗ്ഡെ പറയുന്നു.
അതാണ് സിനിമയുടെ പ്രധാന ഭാഗം തന്നെ. അല്ലു അർജുൻ, അഖിൽ, വിജയ്, റൺവീർ സിംഗ് തുടങ്ങിയ പ്രതിഭകൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പൂജ പ്രതികരിച്ചു.
ഫർഹാദ് സംജി സംവിധാനം ചെയ്ത കിസി കാ ഭായ് കിസി കാ ജാൻ ചിത്രം ഏപ്രിൽ 21ന് ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ‘യെന്റമ്മ’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത് വൈറലാകുമെന്ന് ആദ്യമേ അറിയാമായിരുന്നു എന്നും പൂജ പ്രതികരിച്ചിരുന്നു.