സോഷ്യൽമീഡിയയിൽ ഒരുപാട് ആരാധകരുള്ള കുടുംബ വ്ളോഗേഴ്സാണ് ഉപ്പും മുളകും ലൈറ്റ്. ഇവർ വൈറലായത് കുടുംബത്തിലെ മൂത്തമകളായ അഞ്ജന എന്ന പൊന്നൂസ് വിവാഹമുറപ്പിച്ചതിന് പിന്നാലെ ഒളിച്ചോടി പോയതിന്റെ പേരിലായിരുന്നു.
കുടുംബത്തെ ചതിച്ച് കാമുകനൊപ്പം പോയ മകളെ സ്വീകരിക്കില്ലെന്നു അഞ്ജനയുടെ അച്ഛനും അമ്മയും ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ നിരവധി വാഗ്വാദങ്ങളും സോഷ്യൽമീഡിയയിലും നടന്നിരുന്നു. അഞ്ജന, ഷെബിൻ എന്ന അവളുടെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടിയെന്നും വിവാഹം നിശ്ചയം കഴിഞ്ഞ പയ്യനേയും തങ്ങളേയും ചതിച്ചാണ് പൊന്നു വിവാഹിതയായത് എന്നുമാണ് കുടുംബം പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെ വിശേഷങ്ങളുമായി പൊന്നുവും രംഗത്തെത്തിയിരുന്നു. വിവാഹത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞ് പൊന്നു സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് ദേഷ്യമൊക്കെ മറന്ന് സന്തോഷത്തോടെയാണ് പൊന്നുവിനെയും ഭർത്താവിനെയും മാതാപിതാക്കൾ സ്വീകരിച്ചത്. ഇപ്പോൾ ഗർഭിണിയാണ് പൊന്നു.
ALSO READ- പുറത്തിറങ്ങുമ്പോൾ സൂപ്പർസ്റ്റാർ അല്ലെങ്കിൽ റോക്ക്സ്റ്റാർ ആകുമെന്ന് പ്രതീക്ഷിക്കുന്നു; ലാൽ സാറിന്റെ കൂടെ അഭിനയിക്തണം; ആഗ്രഹങ്ങൾ പറഞ്ഞ് വിഷ്ണു ജോഷി
ഒളിച്ചോടിയ സമയത്ത് പൊന്നുവിന് ഒരു ജോലിയോ വരുമാനമോ ഉണ്ടായിരുന്നില്ലെന്നും ഇന്ന് പൊന്നുവിന് ജോലിയുണ്ടെന്നും കളിയാക്കിവരുടെ മുന്നിലൊക്കെ അഭിമാനത്തോടെയാണ് നിൽക്കുന്നതെന്നും ഷെബിൻ പറയുന്നു.തങ്ങൾ ആരെയും പറ്റിച്ചല്ല ജീവിക്കുന്നത്. ചെയ്യാൻ പറ്റുന്ന ജോലി ചെയ്ത് സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും പൊന്നുവിന് ഇപ്പോൾ നാടൻ ഫുഡിനോടാണ് ഇഷ്ടമെന്നും ഷെബിൻ പറഞ്ഞിരുന്നു.
ഇപ്പോഴിതാ അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് പൊന്നു. അഞ്ചാം മാസത്തിലെ സ്കാനിങ്ങിന് വേണ്ടി പോയ കാര്യങ്ങളാണ് താരങ്ങൾ വീഡിയോയിൽ പങ്കുവെയ്ക്കുന്നു. കുറച്ച് അധികം സമയവും പണവും ചെലവും ആകുന്ന സ്കാനിങ്ങിനാണ് ഇന്ന് പോയത്.കുഞ്ഞിന്റെ ജെൻഡർ തിരിച്ചറിയാനും അതുകൊണ്ട് സാധിച്ചെന്നാണ് ഇവർ പറയുന്നത്.
തങ്ങൾക്ക് പെൺകുഞ്ഞ് തന്നെയാണ് ഞങ്ങൾക്ക് ജനിക്കാൻ പോകുന്നത്. ഗർഭിണിയായപ്പോൾ മുതൽ അവൾ എന്ന് തന്നെയാണ് പൊന്നുവും ഷിബിനും കുഞ്ഞിനെ വിളിച്ചു കൊണ്ടിരുന്നത്. ആണാണോ പെണ്ണാണോ എന്നറിയുന്നതിനു മുൻപ് തന്നെ കാത്തു എന്ന പേരും നൽകിയിരിക്കുകയാണ്.
സ്കാനിങിൽ പെൺകുഞ്ഞ് തന്നെയാണെന്ന് ബോധ്യമായിരിക്കുകയാണ്. പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ല. വെയിറ്റ്, വളർച്ചയും എല്ലാം കറക്റ്റ് ആണ്. ഇനിയെല്ലാം നന്നായി പോകും എന്ന് കരുതുന്നു. അടുത്ത സ്കാൻ ഏഴാം മാസമാണ്. സ്കാനിങ് റിപ്പോർട്ട് സിഡിയും എല്ലാം വീഡിയോയിൽ താരങ്ങൾ പങ്കുവയ്ക്കുന്നുമുണ്ട്.
അതേസമം, പൊന്നുവിന്റെ കുഞ്ഞിനെ കണ്ട സന്തോഷത്തിലാണ് കുടുംബത്തിലെ എല്ലാവരും. അവൾ വളർന്നു വരുമ്പോൾ ഈ സിഡി കാണിച്ചു കൊടുത്തിട്ട് പറയണം അമ്മയുടെ വയറ്റിൽ ഉള്ളപ്പോൾ നീ ഇങ്ങനെയായിരുന്നു എന്നും ഇവർ പറയുന്നു.
കുടുംബത്തോടെയാണ് പൊന്നു ആശുപത്രിയിൽ പോയത്. അമ്മയും അച്ഛനും ഭർത്താവും മൂന്നു സഹോദരങ്ങൾക്കും ഒപ്പമായിരുന്നു. അവിടുത്തെ കാര്യങ്ങൾ കഴിഞ്ഞപ്പോൾ ചില ആവശ്യങ്ങൾക്ക് വേണ്ടി വെറുതെ കറങ്ങി. വെള്ളത്തിന്റെ പ്രശ്നം കാരണം പൊന്നുവിന് ആരംഭഘട്ടത്തിൽ ചില ഇൻഫെക്ഷനുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് ഒരു വാട്ടർ പ്യൂരിഫയർ വാങ്ങി. അക്കാര്യങ്ങളെല്ലാം താരങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.