സോഷ്യൽമീഡിയയിൽ ഒരുപാട് ആരാധകരുള്ള കുടുംബ വ്‌ളോഗേഴ്‌സാണ് ഉപ്പും മുളകും ലൈറ്റ്. ഇവർ വൈറലായത് കുടുംബത്തിലെ മൂത്തമകളായ അഞ്ജന എന്ന പൊന്നൂസ് വിവാഹമുറപ്പിച്ചതിന് പിന്നാലെ ഒളിച്ചോടി പോയതിന്റെ പേരിലായിരുന്നു.
കുടുംബത്തെ ചതിച്ച് കാമുകനൊപ്പം പോയ മകളെ സ്വീകരിക്കില്ലെന്നു അഞ്ജനയുടെ അച്ഛനും അമ്മയും ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ നിരവധി വാഗ്വാദങ്ങളും സോഷ്യൽമീഡിയയിലും നടന്നിരുന്നു. അഞ്ജന, ഷെബിൻ എന്ന അവളുടെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടിയെന്നും വിവാഹം നിശ്ചയം കഴിഞ്ഞ പയ്യനേയും തങ്ങളേയും ചതിച്ചാണ് പൊന്നു വിവാഹിതയായത് എന്നുമാണ് കുടുംബം പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെ വിശേഷങ്ങളുമായി പൊന്നുവും രംഗത്തെത്തിയിരുന്നു. വിവാഹത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞ് പൊന്നു സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് ദേഷ്യമൊക്കെ മറന്ന് സന്തോഷത്തോടെയാണ് പൊന്നുവിനെയും ഭർത്താവിനെയും മാതാപിതാക്കൾ സ്വീകരിച്ചത്. ഇപ്പോൾ ഗർഭിണിയാണ് പൊന്നു. ഒക്ടോബറിൽ പ്രസവമുണ്ടാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പൊന്നുവും ഷെബിനും. അതേസമയം, പ്രണയവും വിവാഹവും എങ്ങനെയായിരുന്നു എന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ താരങ്ങൾക്ക് നേരെ സൈബർ ആ ക്ര മണവും ശക്തമായിരുന്നു. മോശം കമന്റുകളിട്ട് പൊന്നിവനെ പോലും അധിക്ഷേപിച്ചതോടെ ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷെബിൻ.
തങ്ങൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യണ്ടെന്ന് കരുതിയതാണ്. വയ്യായിരുന്നു. അങ്ങനെ കിടക്കുമ്പോഴാണ് കുറേ കമന്റുകൾ കണ്ടത്. അത് കണ്ടപ്പോൾ പ്രതികരിക്കാതെ ഇരുന്നാൽ ശരിയാവില്ലെന്ന് തോന്നി. അങ്ങനെയാണ് ഈ വീഡിയോ ചെയ്യുന്നതെന്നും പൊന്നു വ്യക്തമാക്കുകയാണ്. പണിക്ക് പോയി ജീവിച്ചൂടേ, പെൺകോന്തൻ, കാശ് കിട്ടാൻ വേണ്ടി എന്ത് തരംതാഴ്ന്ന പണിയും ചെയ്യും, പണിയെടുത്ത് ജീവിക്കാനറിയില്ല, അങ്ങനെ കുറേ കമന്റുകളാണ് വന്നിരുന്നത്. ഞങ്ങളെപ്പോഴാണ് അതിനും മാത്രം തരംതാഴുന്നതെന്നറിയില്ല. എന്റെ കുടുംബവും വീടും ജോലിയും നോക്കി ജീവിക്കുന്ന ആളാണ് ഞാൻ. സുഹൃത്തുക്കളോട് പോലും എനിക്ക് കോണ്ടാക്റ്റില്ല. എന്റെ മാത്രം കാര്യം നോക്കി ജീവിക്കുകയാണ്. ഒരാളുടെ കാര്യവും ഞാൻ നോക്കാറില്ലെന്ന് ഇവർ പറയുന്നു.
തങ്ങൾ കാശ് ഉണ്ടാക്കാനായി മോഷ്ടിക്കാനോ, ആരെയെങ്കിലും ഉപദ്രവിക്കാനോ ഒന്നും പോയിട്ടില്ല. വീഡിയോ കാണാനായി ആരേയും നിർബന്ധിക്കാറില്ല. അവൾ ബാത്ത്റൂമിൽ പോവുന്ന വീഡിയോ ആയിരിക്കും ഇനി വരാൻ പോവുന്നതെന്നായിരുന്നു ഒരു കമന്റ്. വളരെ മോശം ഭാഷയിലാണ് ആ കമന്റ്. അങ്ങനെയൊരു വീഡിയോ ഞങ്ങൾ ഇതുവരെ ഇട്ടിട്ടില്ല. ഒരു സ്ത്രീയെക്കുറിച്ചാണ് പറയുന്നതെന്നുള്ള മര്യാദയെങ്കിലും കാണിക്കണമായിരുന്നു എന്നാണ് രൂക്ഷമായ ഭാഷയിൽ ഷെബിൻ പ്രതികരിച്ചത്.
യൂട്യൂബിൽ ഞങ്ങൾക്ക് ഇഷ്ടമുള്ള വീഡിയോകളാണ് ഞങ്ങൾ ഇടുന്നത്. തംപ് നെയ്ലിൽ പൊന്നു എന്നല്ലാതെ എനിക്ക് വേറൊരാളെ പേരിടാൻ പറ്റുമോ. വീഡിയോയിൽ മോശം വാക്കുകളൊന്നും ഉപയോഗിക്കാറില്ല. ഞങ്ങളുടെ ജീവിതത്തിലെ കാര്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. എനിക്കിപ്പോൾ മറ്റൊരാളുടെ പേരിൽ ക്യാപ്ഷൻ കൊടുക്കാൻ പറ്റുമോ. ജീവിക്കാനായി ഞങ്ങൾ ആരോടും കാശ് ചോദിച്ചിട്ടില്ല. ഇനി ചോദിക്കുകയുമില്ലെന്നും ഷെബിൻ വിശദീകരിച്ചു.
തനിക്ക് വർക്ക് കിട്ടുമ്പോൾ പോവാറുണ്ട്. അന്നത്തെ അപകടത്തിൽ കുഞ്ഞിന് അനക്കം തട്ടിയിരുന്നു. അല്ലാതെ തല കറങ്ങി വീണതല്ല തന്റെ പ്രശ്നമെന്ന് പൊന്നു വിശദീകരിച്ചിരുന്നു. ഒരു വർക്കിന് പോയിക്കഴിഞ്ഞാൽ ഒരു മാസത്തെ സാലറി പൊന്നു ഉണ്ടാക്കുന്നുണ്ട്. താനും ഒരു വർക്ക് ചെയ്തോണ്ടിരിക്കുകയാണ്. അതേക്കുറിച്ച് കൂടുതൽ പറഞ്ഞാൽ അവരെയും ചിലർ ചീത്ത വിളിക്കും. താൻ വർക്ക് ചെയ്യുന്നത് കൊണ്ട് ഒരു സ്ഥാപനത്തിന് ചീത്തപ്പേര് വരാൻ പാടില്ല, അതുകൊണ്ടാണ് സ്ഥാപനത്തെ കുറിച്ച് പറയാത്തതെന്നും ഷെബിൻ വിശദമാക്കി.