കെപിഎസി ലളിത അടൂര്‍ഭാസിയെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളെ നിഷേധിച്ച് നടി കവിയൂര്‍ പൊന്നമ്മ.
ഭാസി അണ്ണന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നുവെന്നായിരുന്നു ലളിതയുടെ തുറന്നു പറച്ചില്.
ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ലളിതയുടെ ഈ വെളിപ്പെടുത്തലുകള്‍ താന്‍ വിശ്വസിക്കില്ലെന്നാണ് കവിയൂര്‍ പൊന്നമ്മ വ്യക്തമാക്കിയത്.
ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ഈ തുറന്നു പറച്ചില്. അടൂര്‍ ഭാസിയെ കുറിച്ചുള്ള ലളിതയുടെ വെളിപ്പെടുത്തലിനെ കുറിച്ചു ചോദിച്ചപ്പോള്‍ ഞെട്ടലോടെയായിരുന്നു കവിയൂര്‍ പൊന്നമ്മ പ്രതികരിച്ചത്.
താന്‍ ഇതുവരെ അത് അറിഞ്ഞില്ലെന്നും ഒരിക്കലും അത് വിശ്വസിക്കില്ലെന്നും പൊന്നമ്മ പ്രതികരിച്ചു. ” അങ്ങേര് പാവം മനുഷ്യന്. അങ്ങേരെ കൊണ്ടൊന്നും ഞാന്‍ വിശ്വസിക്കില്ല. അങ്ങേര്‍ക്ക് അതൊന്നും പറ്റില്ലാന്നുള്ളതാണ്.
ഇന്‍ഡസ്ട്രി മുഴുവനും അറിയാവുന്ന കാര്യമാണത്. അപ്പോ നമ്മളിതൊക്കെ എങ്ങനാ വിശ്വസിക്കുന്നേ? എനിക്കറിയില്ല”-കവിയൂര്‍ പൊന്നമ്മ പറഞ്ഞു.