അവര്‍ വാദിക്കുന്നത് ഒരാള്‍ക്ക് വേണ്ടി മാത്രമാണ്, മറ്റുള്ളവരുടെ കണ്ണീര്‍ അവര്‍കാണുന്നില്ല: ഡബ്ല്യുസിസിക്ക് എതിരെ പൊന്നമ്മ ബാബു

59

വനിതാ സംഘടനയായ ഡബ്ല്യുസിസി രൂപം കൊണ്ടത് മലയാള സിനിമയില്‍ മാറ്റത്തിന്റെ അലയൊളിയായിട്ടായിരുന്നു.

മുന്‍നിര നടിമാരായ മഞ്ജു ബാര്യര്‍, റിമ കല്ലിങ്കല്‍, പത്മപ്രിയ, പാര്‍വതി, രേവതി തുടങ്ങി നിരവധി നടിമാരാണ് ഇതില്‍ അംഗമായിട്ടുള്ളത്.

Advertisements

ഭാവന, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരൊഴിച്ച് ഡബ്ല്യുസിസിയിലുള്ള മിക്ക നടിമാരും അമ്മയിലേയും അംഗങ്ങളാണ്.

ഇപ്പോഴിതാ ഡബ്ല്യുസിസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി പൊന്നമ്മ ബാബു. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ അതെല്ലാവര്‍ക്കും വേണ്ടിയുള്ളതാകണമെന്നും ഒരാള്‍ക്ക് വേണ്ടി മാത്രമാണ് ഡബ്ല്യുസിസി നിലകൊള്ളുന്നതെന്നും ഒരു മാസികയുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

അവരൊന്നും ചെയ്തു കണ്ടില്ല. അവരിപ്പോള്‍ കാണിച്ച് കൂട്ടുന്നതെല്ലാം നല്ല കാര്യമാണെന്ന് എനിക്കും അമ്മയ്ക്കും തോന്നിയിട്ടില്ല, അവര്‍ വാദിക്കുന്നത് ഒരേയൊരാള്‍ക്ക് വേണ്ടിയാണ്.

ആ ഒരു കാര്യം മാത്രമേ അവര്‍ക്ക് പറയാനുള്ളു. ബാക്കിയെത്ര സ്ത്രീകളെ ഓരോ പരാതിയും കണ്ണുനീരുമായിട്ട് സോഷ്യല്‍മീഡിയയില്‍ കാണാം. അതിനൊന്നും പരിഹാരം ആരും എടുത്ത് കണ്ടിട്ടില്ല. അമ്മയെ ഉള്ളൂ അവരെയൊക്കെ സഹായിക്കാന്‍.

അമ്മ വനിതാസംഘടനയ്ക്ക് എതിരൊന്നുമല്ല. ഇപ്പോളും ഞങ്ങളുടെ സംഘടനയില്‍ തന്നെയുള്ളവരാണ് അപ്പുറത്തിരിക്കുന്നത്. ആദ്യം ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.

പിന്നീട് അത് ഞങ്ങള്‍ക്കെതിരെ വരുകയായിരുന്നു. അവര്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്ന് പൊന്നമ്മ ബാബു വ്യക്തമാക്കി.

Advertisement