പൊതുവേ പരുക്ക സ്വഭാവമുള്ള വ്യക്തിയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എന്ന് പലരും പറയുമെങ്കിലും അടുത്ത് അറിയുന്നവർക്കേ അദ്ദേഹത്തെ മനസിലാക്കാൻ സാധിച്ചിട്ടുള്ളുവെന്ന് പറയാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയടക്കമുുള്ളവരോട് തനിക്കുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് നടി പൊന്നമ്മ ബാബു.
വർഷങ്ങൾക്ക് മുൻപ് നടിയും അവതാരകയുമായ പേളി മാണിയ്ക്കൊപ്പം കേരള കൗമുദിക്ക് നൽകിയൊരു ചാറ്റ് ഷോ യിലാണ് മെഗാസ്റ്റാറിനെ കുറിച്ച് പൊന്നമ്മ വാതോരാതെ സംസാരിച്ചത്. മമ്മൂട്ടിയെ കുറിച്ച് മാത്രമല്ല തന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ ദിലീപാണെന്നും കാവ്യ മാധവനും മഞ്ജു വാര്യരുമൊക്കെ ഇഷ്ടനടിമാർ ആണെന്നുമൊക്കെ പൊന്നമ്മ ബാബു പറയുന്നു.
സിനിമയിലെ എല്ലാവരും ഒരു കുടുംബം പോലെ കഴിയുന്നവരാണെന്നും അതാണ് ഏറ്റവും വലിയ സന്തോഷമെന്നും നടി സൂചിപ്പിക്കുന്നു. ചേച്ചിയ്ക്ക് മോനെ പോലെ ഏറ്റവും കൂടുതൽ വാത്സല്യം തോന്നുന്ന നടന്മാർ ആരൊക്കെയാണെന്നായിരുന്നു പേളി മാണി പൊന്നമ്മയോട് ചോദിച്ചത്.
ഒന്ന് മമ്മൂക്കയും ദിലീപും ആണെന്നായിരുന്നു നടിയുടെ ഉത്തരം. ഇവരുമായി നല്ല അടുത്ത ബന്ധമാണ്. കാരണം അറിയില്ല. എങ്കിലും വലിയ ഇഷ്ടമാണെന്നും പൊന്നമ്മ ബാബു സൂചിപ്പിക്കുന്നു. മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹം എന്റെ കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചുമൊക്കേ ചോദിക്കുകയും അന്വേഷിക്കുകയുമൊക്കെ ചെയ്യും.
ദിലീപിനെ പറ്റിയാണെങ്കിൽ കഴിഞ്ഞ തവണ സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴും ചേച്ചി സുഖമാണോ, മക്കളൊക്കെ എങ്ങനെയിരിക്കുന്നു എന്ന് ചോദിച്ചു. അതുപോലെയാണ് മണിയൻപിള്ള രാജു ചേട്ടനും. അങ്ങനെ കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ ചോദിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന കുറച്ച് ആളുകൾ നമുക്കിടയിൽ ഉണ്ടെന്നാണ് പൊന്നമ്മ ബാബു പറയുന്നത്.
സിനിമയിൽ ഉള്ള എല്ലാവരും നമ്മുടെ കുടുംബാംഗങ്ങളാണ്. ഞങ്ങൾ അമ്മയുടെ ആൾക്കാരാണ്. നടിമാരിൽ കാവ്യ മാധവനെയാണ് ഏറെ ഇഷ്ടം. കാവ്യ എനിക്ക് മുത്താണ്. മഞ്ജു വാര്യരെയും ഭയങ്കര ഇഷ്ടമാണ്. പറയുകയാണെങ്കിൽ ഇപ്പോഴത്തെ പിള്ളേരെല്ലാം അങ്ങനെയുള്ളവരാണെന്നും പൊന്നമ്മ ബാബു വെളിപ്പെടുത്തുന്നു.