നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി വേർക്കും പ്രിയങ്കരനാണ്. സോഷ്യൽമീഡിയയിൽ ക്യാപ്ഷൻ എഴുതാൻ രമേഷ് പിഷാരടിയെക്കഴിഞ്ഞേ മാറ്റാരുമുള്ളു എന്നാണ് പൊതുവെയുള്ള സംസാരം.
പിഷാരടിയുടെ ഓരോ പോസ്റ്റുകളും ക്യാപ്ഷനുകളും ചിരിയ്ക്കോ ചിന്തയ്ക്കോ വകയുണ്ടാക്കുന്നവയാണ്. രസകരമായ ക്യാപ്ഷനുകളാണ് പിഷാരടി പോസ്റ്റുകൾക്കൊപ്പെ കുറിയ്ക്കാറുള്ളത്. പലപ്പോഴും പിഷാരടിയുടെ ക്യാപ്ഷനുകൾ ട്രോളുകളായും മാറാറുണ്ട്.
ALSO READ
പിഷാരടിയുടെ ജന്മദിനമായ ഇന്ന് താരത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് സഹപ്രവർത്തകർ. നടി മഞ്ജു വാര്യരും പിഷാരടിക്ക് ആശംസയറിയിച്ചു. പിഷാരടിയും മകനും ഒരുമിച്ചുള്ള രസകരമായ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് മഞ്ജുവിന്റെ പിറന്നാൾ ആശംസ.
വീഡിയോയിൽ മകനോട് അച്ഛന്റെ പേരെന്താ എന്ന് ചോദിക്കുകയാണ് പിഷാരടി. ‘പിഷൂ’ എന്നാണ് മകൻ നൽകുന്ന ഉത്തരം. തുടർന്ന് പിഷു അല്ല അച്ഛാ എന്ന് വിളിയെടാ എന്ന് പറയുകയാണ് പിഷാരടി. വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞിരിയ്ക്കുകയാണ്.
പിഷുവെന്നാണ് സുഹൃത്തുക്കൾ രമേഷ് പിഷാരടിയെ വിളിക്കാറുള്ളത്. ആര്യയും പിഷാരടിക്ക് ആശംസയറിയിച്ചു.
മോഹൻ കുമാർ ഫാൻസാണ് ഒടുവിലായി പുറത്തിറങ്ങിയ രമേഷ് പിഷാരടി ചിത്രം. സൺഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗർണ്ണമിയും’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണിത്.
2008ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ ആണ് പിഷാരടിയുടെ ആദ്യ ചിത്രം. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ രമേഷ് പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്.
ALSO READ
അദ്ദേഹവുമായി വെറും രണ്ടടി അകലത്തിൽ ഞാൻ, സ്വപ്നസമാനമായ അനുഭവം: വെളിപ്പെടുത്തലുമായി സായ് പല്ലവി
ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു. 2018 ൽ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധർവൻ’ എന്ന ചിത്രവും സംവിധാനം ചെയ്തു.
നോ വേ ഔട്ടെന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുകയാണ് ഇപ്പോൾ രമേഷ് പിഷാരടി. നിധിൻ ദേവീദാസാണ് ചിത്രം സംവിധാനം നിർവ്വഹിയ്ക്കുന്നത്.