മോഹന്‍ലാലിന് വേണ്ടി ആര്‍പ്പ് വിളിച്ച ആരാധകരെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
പാലക്കാട് നെന്‍മാറയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങില്‍ ഉദ്ഘാടകന്‍ ആയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. മോഹന്‍ലാലായിരുന്നു വിശിഷ്ടാതിഥി.
ഇരുവരും ഏതാണ്ട് ഒരുമിച്ചാണ് വേദിയിലെത്തിയത്. അതിഥിയായി മോഹന്‍ലാല്‍ എത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ നിരവധി ആളുകളായിരുന്നു കാണാനെത്തിയത്.
മോഹന്‍ലാലിനെ കണ്ട നിമിഷം മുതല്‍ ആരാധകര്‍ കയ്യടിച്ചും ആര്‍പ്പു വിളിച്ചും സന്തോഷം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.
മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റിട്ടും പ്രസംഗം ആരംഭിച്ചിട്ടും കൂകിവിളിയും കൈയ്യടിയും ആരവവും അവസാനിച്ചില്ല. ഇതോടെയാണ് പിണറായി വിജയന്‍ മോഹന്‍ലാല്‍ ആരാധകരെ വിമര്‍ശിച്ചത്.
ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ ബോധവാന്‍മാരല്ല എന്നായിരുന്നു മോഹന്‍ലാലിനെ കൂടി
വേദിയിലിരുത്തി പിണറായിയുടെ പ്രതികരണം. പിണറായിയുടെ വിമര്‍ശനം കേട്ടതോടെ സദസ്സ് നിശബ്ദമായി.
ഉദ്ഘാടന പ്രസംഗം അധികം നീട്ടാതെ മുഖ്യമന്ത്രി വേദി വിട്ടു. തുടര്‍ന്ന് സംസാരിച്ച മോഹന്‍ലാലാകട്ടെ സംഭവം പരാമര്‍ശിച്ചതേ ഇല്ല.