ഒരു രണ്ടു വയസുകാരി ഫ്ലാറ്റിൽ ഒറ്റപ്പെട്ടാൽ എന്തു ചെയ്യും? ഞെട്ടിക്കുന്ന ട്രെയ്‌ലറുമായി പിഹു

26

വിനോദ് കാപ്രിയുടെ പിഹു എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു രണ്ടു വയസുകാരി ഫ്ലാറ്റിൽ ഒറ്റപ്പെട്ടാൽ എന്തു ചെയ്യും?

Advertisements

എല്ലാ മാതാപിതാക്കളുടെയും ഒരു പേടിസ്വപ്നമാണിത്. ഇത്തരം ചോദ്യങ്ങൾ പങ്കുവച്ചുകൊണ്ടാണ് പിഹുവിന്‍റെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നത്.

റോണി സ്ക്രൂവാല, സിദ്ധാർഥ് റോയ് കപൂർ, ശിൽപ ജിൻഡാൽ എന്നിവർ ചേർന്നാണ് പിഹു നിർമിച്ചിരിക്കുന്നത്. മൈറയാണ് ചിത്രത്തിൽ പിഹുവായി എത്തുന്നത്. നവംബർ 16 ന് ചിത്രം തിയെറ്ററുകളിലെത്തും.

പേടിയോടെയല്ലാതെ പിഹുവിന്‍റെ ട്രെയ്‌ലർ കണ്ടിരിക്കുവാനാകില്ല. ഇതിനോടകം തന്നെ പിഹുവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

Advertisement