ടെലിവിഷന്‍ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന സാറാ ഖാന്റെ നഗ്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നില്‍ തന്റെ സഹോദരി ആര്യ ഖാന്‍ ആണെന്നും മദ്യപിച്ച് ലക്കു കെട്ട അവള്‍ അബോധാവസ്ഥയിലാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തതെന്നും സാറാ ഖാന്‍ വ്യക്തമാക്കി.
ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്ര് ചെയ്‌ത വീഡിയോ ഉടന്‍ തന്നെ നീക്കം ചെയ്‌തെങ്കിലും സോഷ്യല്‍ മീഡിയയില്‍ അപ്പോഴേക്കും വന്‍ രീതിയില്‍ പ്രചരിച്ചിരുന്നു.എന്താണ് സംഭവിച്ചത് എന്ന് തനിക്കറിയില്ലെന്നും സാങ്കേതിക വിദ്യയുടെ തെറ്റായ വശമാണ് താന്‍ അനുഭവിച്ചതെന്നും ഒരു ദേശീയ മാദ്ധ്യമത്തിനോട് സാറ പറഞ്ഞു. ”നമ്മള്‍ എല്ലാവരും മനുഷ്യരാണ്. എല്ലാവരും തെറ്റ് പറ്റാം.
അവള്‍ക്കും ഇത്തരത്തില്‍ സംഭവിച്ച ഒരു തെറ്റായിരിക്കാം ഇത്. വീഡിയോ പോസ്‌റ്റ് ചെയ്‌ത ഉടന്‍ കാര്യം മനസിലാക്കാന്‍ സാധിച്ചതിനാല്‍ വീഡിയോ പെട്ടെന്ന് തന്നെ നീക്കം ചെയ്‌തു”- സാറാ പറഞ്ഞു.