ഡെയ്ലി ഗ്രൗണ്ടിൽ പന്ത്രണ്ട് റൗണ്ട് ജോഗിങ്ങും കഴിഞ്ഞ് ഒന്നര മണിക്കൂർ വർക്കൗട്ടും പ്രാക്ടീസ് ചെയ്യുന്ന നിന്നോടോ ബാല ബിഗ് ബോസ് ടാസ്‌ക്.. : ഫിറ്റ്നെസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച നടത്താത്ത ധന്യയ്ക്ക് ബിഗ് ബോസ് കൊടുത്ത ടാസ്‌ക് ഒക്കെ നിസാരമാണെന്ന് ഭർത്താവ് ജോൺ

397

ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനായി ബ്ലെസ്ലി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലെ പ്രകടനം വിലയിരുത്തി മൂന്ന് പേരാണ് ക്യാപ്റ്റൻസി യോഗ്യത നേടിയത്. റിയാസിനും റോബിനുമൊപ്പം മത്സരിച്ച ബ്ലെസ്ലിയെ വിജയിപ്പിച്ചത് മറ്റ് മൂന്ന് പേർ ചേർന്നാണ്. ധന്യ മേരി വർഗീസ്, സൂരജ്, അഖിൽ എന്നിവരാണ് ബ്ലെസ്ലിയെ പിന്തുണയ്ക്കുന്നതിനായി ആദ്യം കൈ ഉയർത്തിയത്. അവർ നാല് പേരും ഒരു ടീമായി.

മത്സരാർഥിയുടെ പേരുകൾ എഴുതിയ കുറിപ്പ് ഒരു ബോർഡിൽ ഒട്ടിക്കുകയാണ് ടാസ്‌ക്. സഹായിക്കാനുള്ളവരാണ് അങ്ങോട്ടും ഇങ്ങോട്ടും ഓടി കാര്യങ്ങൾ ചെയ്ത് കൊണ്ടിരുന്നത്. ടാസ്‌കിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച് ബ്ലെസ്ലിയെ വിജയിപ്പിച്ചത് ടീമിലെ മറ്റ് അംഗങ്ങളാണ്. സോഷ്യൽ മീഡിയ പേജിൽ ഇതിനെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നു. ഇതിനിടയിൽ ധന്യയ്ക്ക് ആശംസകൾ അറിയിച്ച് ഭർത്താവ് ജോൺ എത്തിയിരിക്കുകയാണ്.

Advertisements

ALSO READ

ഒരു ജന്മദിനം കൂടി… എല്ലാവരും ഒരുപാട് സന്തോഷത്തോടു കൂടി പിറന്നാൾ കൊണ്ടാടുമ്പോൾ എനിക്ക് സന്തോഷിക്കാനുള്ള ഒരു മാനസികാവസ്ഥയും ഇല്ല! ഒന്നിന് പുറകെ ഒന്നൊന്നായി ദുരന്തങ്ങൾ ഏറ്റു വാങ്ങുകയാണ് : സീമ ജി നായരുടെ കുറിപ്പ്

ഫിറ്റ്നെസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച നടത്താത്ത ധന്യയ്ക്ക് ബിഗ് ബോസ് കൊടുത്ത ടാസ്‌ക് ഒക്കെ നിസാരം എന്നാണ് ജോൺ പറയുന്നത്. ധന്യയെ കുറിച്ച് മാത്രമല്ല ബ്ലെസ്ലിയെ വിജയിപ്പിക്കാൻ വേണ്ടി ആ ടീമിലുണ്ടായിരുന്ന എല്ലാവർക്കും ജോൺ ആശംസകൾ അറിയിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് താരത്തിന്റെ പോസ്റ്റ് വൈറലായത്.

‘ഡെയ്ലി രാവിലെ ആറ് മണിയ്ക്ക് ഗ്രൗണ്ടിൽ പന്ത്രണ്ട് റൗണ്ട് ജോഗിങ്ങും കഴിഞ്ഞ് ഒന്നര മണിക്കൂർ വർക്കൗട്ടും പ്രാക്ടീസ് ചെയ്യുന്ന നിന്നോടോ ബാല ബിഗ് ബോസ് ടാസ്‌ക്..’ എന്നാണ് ജോൺ ചോദിക്കുന്നത്. ‘നിങ്ങൾ മഞ്ഞ നിറം തിരഞ്ഞെടുത്തതിനും നിർത്താതെ ഓടാൻ പരമാവധി ശ്രമിച്ചതിനും അഭിനന്ദനങ്ങൾ. നീ എത്ര ബ്രില്ല്യന്റും ശാരീരികമായി ശക്തയുമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ബ്ലെസ്ലിയുടെ ക്യാപ്റ്റൻസി ടാസ്‌ക് വിജയത്തിൽ നിങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചു’. ധന്യയ്ക്കൊപ്പം മത്സരിച്ച സൂരജിനും അഖിലിനും ജോൺ ആശംസകൾ അറിയിച്ചു. ‘സൂരജും അഖിലും അവരുടെ കഴിവിന്റെ പരമാവധി ചെയ്തു. ടാസ്‌ക് തീരുന്നത് വരെ ഓട്ടം നിർത്താതെ നിന്നത് കാണാൻ നല്ല രസമായിരുന്നു. അഭിനന്ദനങ്ങൾ ബ്ലെസ്ലി..’ ജോൺ പറഞ്ഞ് നിർത്തുന്നു.

ALSO READ

ആദ്യം നീ മര്യാദയ്ക്ക് വസ്ത്രം ധരിക്കാൻ ശ്രമിയ്ക്ക്, എന്നിട്ട് പറയാം കാര്യം ; പെൺകുട്ടികളുടെ സ്‌ക്വാഡുകളുടെ പ്രാധാന്യത്തെ കുറിച്ചുള്ള പോസ്റ്റിന് താഴെ മോശം കമന്റ് പ്രതികരിച്ച അശ്വതി ശ്രീകാന്ത്

ധന്യയുടേയും ട്രെയിനറായ റോഹൻ അലി ഖാന്റെയും കൂടെ പരിശീലന സമയത്ത് എടുത്ത ഫോട്ടോയും ജോൺ പങ്കുവെച്ചിരുന്നു. ഇതിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. ബിഗ് ബോസിലെ മികച്ച മത്സരാർഥിയാണ് ധന്യയെന്ന് ആരാധകർ ഉറപ്പിച്ച് പറയുന്നു. ആദ്യത്തെ അമ്പത് ദിവസം നോമിനേഷനിൽ പോലും വരാതിരുന്ന ധന്യ ഒരു സേഫ് ഗെയിമാണ് കളിച്ചത്. അമ്പത് ദിവസം കഴിഞ്ഞത് മുതൽ രംഗത്തിറങ്ങുകയും കണ്ടന്റ് ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ധന്യയെ കുറിച്ച് ചിലർ നെഗറ്റീവ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെങ്കിലും അതിനൊക്കെ ജോൺ മറുപടി പറഞ്ഞു. ഇപ്പോഴത്തെ വിലയിരുത്തലുകൾ പ്രകാരം ഫൈനൽ ഫൈവിലേക്ക് ധന്യ എത്തിയേക്കും എന്ന് തന്നെയാണ് പ്രവചനം. എന്തായാലും മത്സരമെങ്ങനെ ആവുമെന്ന് കാത്തിരുന്ന് കാണാം.

Advertisement