വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ വ്യക്തിത്വം അടയാളപ്പെടുത്തിയ മോഡലും നടിയുമാണ് ശ്രുതി മേനോന്‍. ഒരു ടോപ് ലെസ് ഫോട്ടോഷുട്ടിലൂടെ ശ്രുതി വലിയ വിമര്‍ശനത്തിനു ഇരയായിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം അതിനെക്കുറിച്ച് തുറന്നു പറയുന്നു.
താൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നു ചോദിക്കാൻ നിങ്ങൾക്കെന്താണ് അവകാശംമെന്നാണ് ശ്രുതി ചോദിക്കുന്നത്. താന്‍ അറിയുന്നവരും അറിയാത്തവരും നാവിന് എല്ലില്ലാതെ എന്തൊക്കെയോ പറഞ്ഞു. സിനിമകളൊന്നുമില്ല, പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്തത് എന്ന് തുടങ്ങി നിരവധി വിമര്‍ശനമാണ് അക്കാലത്ത് ഉണ്ടായതെന്നു ശ്രുതി പറയുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ കൊണ്ട് ജീവിതത്തില്‍ എന്തേലും മാറ്റം ഉണ്ടായോ എന്ന് താരം തിരിച്ചു ചോദിക്കുന്നു.
ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ.. ”എനിക്ക് നാണമില്ല. ഇല്ല നാണമില്ല. എന്തു ചെയ്യും നിങ്ങൾ ? എന്തു ചെയ്യാൻ പറ്റും നിങ്ങൾക്ക് ? എത്ര നാൾ നിങ്ങൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്തു ? നിങ്ങളുടെ ജീവിതത്തിലോ എന്റെ ജീവിതത്തിലോ എന്തെങ്കിലും മാറ്റം ഉണ്ടായോ ? ഇല്ല.
ഒരു കമ്പ്യൂട്ടർ സ്ക്രീനിന്റെ മുന്നിലിരുന്ന് ആരാണെന്ന് വെളിപ്പെടുത്താതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നതാണോ ധൈര്യം ? ധൈര്യമുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി ചോദിക്കൂ. ഞാൻ ഉത്തരം പറയാം. ഒളിച്ചിരുന്ന് വിമർശിക്കാനും അശ്ലീലം പറയാനും നിങ്ങൾ ഇൗ പറഞ്ഞതു കൊണ്ടൊന്നും എന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല.
ആ ഫോട്ടോഷൂട്ട് വൾഗറാണെന്ന് എന്റെ ഭർത്താവിന് തോന്നിയിട്ടില്ല. അദ്ദേഹമാണ് എന്നെ ഏറ്റവുമധികം പിന്തുണച്ചത്. എനിക്ക് ആരോടും ദേഷ്യമില്ല, കാരണം നിങ്ങൾ പറഞ്ഞതൊന്നും എന്നെ ബാധിച്ചിട്ടില്ല”.