മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രമോദ്. ഈ അടുത്താണ് ലക്ഷ്മി വീണ്ടും അമ്മയായത്. രണ്ടാമത്തെ കുഞ്ഞ് എത്തിയ സന്തോഷത്തിലാണ് ലക്ഷ്മിയും കുടുംബവും.
ഏറെക്കാലം അഭിനയത്തില്‍ നിന്നും മാറി നിന്ന ലക്ഷ്മി സുഖമോദേവി എന്ന സീരിയലിലൂടെ വീണ്ടും തിരിച്ചു വന്നു. പിന്നാലെയാണ് വീണ്ടും ഒരു ചെറിയ ബ്രേക്ക് താരം എടുത്തത്. ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി.
കുഞ്ഞിനെയും കുഞ്ഞിന്റെ പേരും അടുത്തിടെ താരം ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു സന്തോഷം പങ്കുവെക്കുകയാണ് ലക്ഷ്മി. ഇളയ കുഞ്ഞിനെ അമ്മ എങ്ങനെ നോക്കുകയും ഉറക്കുകയും ചെയ്യുന്നോ അതേപോലെ തന്നെ സംരക്ഷിക്കുകയാണ് ലക്ഷ്മിയുടെ മൂത്ത മകള്‍ ദുആ.’ഇങ്ങനെ രണ്ട് കുഞ്ഞ് മക്കളെ കിട്ടാന്‍ എന്ത് ഭാഗ്യമാണ് ഞാന്‍ ചെയ്തത്.. ഇളയ സഹോദരനെ എത്ര എളുപ്പത്തിലാണ് ദുആമ്മി കൈകാര്യം ചെയ്യുന്നതെന്ന് കണ്ട് എനിക്ക് അത്ഭുതമാണ്. എനിക്ക് ഉറപ്പാണ് അധികം വൈകാതെ തന്നെ ദുആ ചേച്ചിയാണ് എന്റെ രണ്ടാമത്തെ അമ്മയെന്ന് ആദു പറയും’ എന്നാണ് വീഡിയോയ്ക്ക് നടി നല്കിയ ക്യാപ്ഷന്‍.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ സ്മൃതി എന്ന വില്ലത്തി കഥാപാത്രമാണ് ലക്ഷ്മിയെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത്. ഇതുകൂടാതെ സാഗരം സാക്ഷി, ഭാഗ്യജാതകം എന്നിങ്ങനെ നിരവധി സീരിയലുകളിലും ലക്ഷ്മി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ഏഷ്യാനെറ്റിലെ പൗര്‍ണമിത്തിങ്കള്‍, സീ കേരളത്തിലെ പൂക്കാലം വരവായ് തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചു വരുന്നതിനിടയിലാണ് ലക്ഷ്മി വിവാദങ്ങളില്‍ പെടുന്നതെന്നും ഇടവേളയെടുത്തതും.