കുടുംബവിളക്ക് എന്ന സീരിയല്‍ കണ്ടവരാരും നടി ദേവി മേനോനെ മറക്കാന്‍ ഇടയില്ല. ഇതില്‍ സരസ്വതി എന്ന കഥാപാത്രത്തെയാണ് ദേവി അവതരിപ്പിച്ചത്. താരത്തിന്റെ ഈ കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തില്‍ ആയത്തില്‍ ഇറങ്ങി. സീരിയലില്‍ കുശുമ്പും കുന്നായ്മയും നിറഞ്ഞ ഒരു കഥാപാത്രമാണ് സരസ്വതി എങ്കില്‍ റിയല്‍ ലൈഫില്‍ പൊളിയാണ് ഈ നടി.
അത് ദേവി മേനോന്‍ പങ്കുവെക്കുന്ന പോസ്റ്റില്‍ നിന്നും വ്യക്തമാണ്. ഇപ്പോള്‍ ദേവി മേനോന്‍ പങ്കുവച്ച ഒരു പഴയകാല ഫോട്ടോ ആണ് വൈറലാവുന്നത്. മകന് ജന്മദിനാശംസകള്‍ അറിയിച്ച് പങ്കുവച്ച പോസ്റ്റില്‍ ആരാധകര്‍ ശ്രദ്ധിക്കുന്നത് പണ്ടത്തെ ദേവി മേനോന്റെ ലുക്കാണ്.
ഇപ്പോള്‍ അമ്മമാരുടെ ഇരുപതുകളലെ ലുക്ക് പോസ്റ്റ് ചെയ്യുന്നത് വൈറല്‍ റീലായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ഇത് പുതിയൊരു ട്രെന്റാകും എന്ന് സംശയിക്കാതെ പറയാന്‍ കഴിയും.
അന്ന് മകനെയും എടുത്ത് നില്‍ക്കുന്ന മകനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രവും, ഇന്ന് മകന്‍ അവന്റെ കുഞ്ഞിനെയും എടുത്ത് നില്‍ക്കുന്ന കുടുംബ ചിത്രവും കോര്‍ത്തുവച്ചാണ് ദേവി മേനോന്‍ ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്. ഫോട്ടോയില്‍ ആകര്‍ഷണം ദേവി മേനോന്റെ സൗന്ദര്യവും ആ നിഷ്‌കളങ്ക ചിരിയും തന്നെയാണ്.
അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ് ദേവി മേനോന്‍ സീരിയലിലേക്ക് എത്തിയത്. തന്റെ മക്കളൊക്കെ പഠിച്ച് സെറ്റില്‍ഡ് ആയ ശേഷമാണ് താന്‍ സീരിയല്‍ എത്തിയതെന്ന് നടി പറഞ്ഞിരുന്നു. അതുപോലെ സ്‌റ്റൈലായി അണിഞ്ഞൊരുങ്ങി ഫാഷനായി നടക്കാനാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് ദേവി പറഞ്ഞിരുന്നു.