ആ പ്രണയത്തിന്റെ അവസാന പാടും മായിച്ച് നടി ദീപിക പദുക്കോണ്‍, ചിത്രം വൈറല്‍

108

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോള്‍ അമ്മയാകാന്‍ പോകുന്ന സന്തോഷത്തിലാണ് താരം. ഇതിനിടെ നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു പുതിയ ഫോട്ടോ ആണ് വൈറല്‍ ആവുന്നത്.

Advertisements

ദീപിക പാദുകോണിന്റെ ഭര്‍ത്താവ് രണ്‍വീര്‍ സിംഗ് തന്നെ എടുത്ത ചിത്രമാണ് ദീപിക തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ചിത്രത്തില്‍ ക്യാമറയ്ക്ക് തിരിഞ്ഞ് നില്‍ക്കുന്ന ദീപിക പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ നടിയുടെ കഴുത്തിന് പിന്നില്‍ ബേബി മൂണ്‍ ടാന്‍ വ്യക്തമായി മാറാം.

ചാരനിറത്തിലുള്ള ടാങ്ക് ടോപ്പാണ് ദീപിക ധരിച്ചിരുന്നത്. തോളില്‍ ഒരു വെളുത്ത ടോട്ട് ബാഗും ഉണ്ടായിരുന്നു. ദീപിക ബണ്‍ മാതൃകയില്‍ മുടി കെട്ടിയിരിക്കുന്നത് കാണാം. എന്തായാലും അമ്മയാകാന്‍ പോകുന്ന ദീപികയ്ക്ക് ആശംസകള്‍ നേര്‍ന്നാണ് പലരും ഈ ഫോട്ടോയ്ക്ക് അടിയില്‍ കമന്റ് ചെയ്യുന്നത്.

അമ്മയാകാന്‍ പോകുന്ന ദീപികയ്ക്ക് ആശംസകള്‍, നിങ്ങളുടെ ഗര്‍ഭകാലം ആഘോഷിക്കൂ.. തുടങ്ങിയ ആശംസകളാണ് പോസ്റ്റിന് അടിയില്‍ പലരും എഴുതുന്നത്.

Advertisement