മുന്‍വിധികളെ മാറ്റിമറിച്ചു കൊണ്ടുള്ള പ്രകടനമാണ് ‘ആര്‍ഡിഎക്സ്’ സിനിമ സമ്മാനിച്ചതെന്ന് പ്രേക്ഷകര്‍. ഓണത്തിന് അടിച്ചു പൊളിക്കാന്‍ പറ്റുന്ന ചിത്രം എന്നാണ് ചിത്രം കണ്ട് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തില്‍ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ആന്റണി വര്‍ഗീസ്.
ഷെയ്ന്‍ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസുമാണ് ‘ആര്‍ഡിഎക്‌സി’ല്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. തന്റെ ജോഡിയായി എത്തിയ ഐമയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് ആന്റണി വര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്. ഇടികൊണ്ട് പഞ്ചറായാലും സന്തോഷം കണ്ടോയെന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍.
‘കെജിഎഫ്’, ‘വിക്രം, ‘ബീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവ് സ്റ്റണ്ട് കൊറിയോഗ്രാഫറായ ‘ആര്‍ഡിഎക്‌സി’ല്‍ ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഐമ എന്നിവര്‍ക്കൊപ്പവും ബാബു ആന്റണിയും ലാലും മഹിമ നമ്പ്യാരും മാല പാര്‍വതിയും വേഷമിടുന്നു. ‘
Also readദുബായില്‍ പോയാല്‍ ഞാന്‍ എനിക്ക് ഇഷ്ടം ഉള്ള വസ്ത്രം ഇടും, ഇവിടെ അത് പറ്റില്ല; നടി അനുശ്രീ പറയുന്നു
മിന്നല്‍ മുരളി, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കിയ ഫാമിലി ആക്ഷന്‍ ചിത്രമാണ് ആര്‍ ഡി എക്‌സ്.