എന്തൊരു അഴക്; പ്ലെയില്‍ ബ്ലാക്ക് സാരിയില്‍ നടി സുചിത്ര

140

നടി സുചിത്രയെ കുറിച്ച് പറയാന്‍ വാനമ്പാടി എന്ന പരമ്പര തന്നെ ധാരാളം. ഇതില്‍ വില്ലത്തിയായി എത്തിയ നടി ഗംഭീര പ്രകടനം ആണ് കാഴ്ചവെച്ചത്. ഇതിലൂടെ തന്നെ ഈ താരം ശ്രദ്ധിക്കപ്പെട്ടു. ഇതിലെ നടിയുടെ പദ്മിനി എന്ന കഥാപാത്രം പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നു. ബിഗ് ബോസില്‍ എത്തിയതോടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 

ഇപ്പോഴിതാ, താരം പങ്കുവെക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കറുത്ത സാരിയില്‍ അല്‍പ്പം സ്‌റ്റൈലിഷായാണ് നടി എത്തിയിരിക്കുന്നത്. സാരിയുടുത്ത് സുചിത്രയെ സ്ഥിരമായി കാണുന്നതാണെങ്കിലും അതില്‍ നിന്നു വ്യത്യസ്തമാണിത്.

Advertisements

സാധാരണ പട്ടുസാരിയോ ഫ്‌ലോറല്‍ ടൈപ്പോ തിരഞ്ഞെടുക്കാറുള്ള താരം ഇത്തവണ പ്ലെയില്‍ ബ്ലാക്ക് സാരിയിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. ഗോള്‍ഡന്‍ ബോര്‍ഡറിന് മാച്ച് ചെയ്യുന്ന, എന്നാല്‍ വ്യത്യസ്തമായി തോന്നുന്ന മഞ്ഞ കൂടിയ ഗോള്‍ഡന്‍ ബ്ലൌസാണ് സാരിയ്‌ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.

അതേസമയം ഇപ്പോള്‍ തന്റെ വലിയൊരു ആഗ്രഹം സഫലം ആയതിന്റെ സന്തോഷത്തിലാണ് നടി. ഒരു സിനിമയില്‍ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് സുചിത്ര. മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രത്തില്‍ തന്നെ താരം എത്തി. തന്റെ സിനിമ ആഗ്രഹത്തെ കുറിച്ചെല്ലാം നടി പറഞ്ഞിരുന്നു.

 

 

 

 

Advertisement